Loading ...

Home Education

എംജിയില്‍ പിജി പ്രവേശനം; രജിസ്ട്രേഷന്‍ 20 മുതല്‍

കോട്ടയം
എംജി സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജുകളില്‍ വിവിധ ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 20ന് ആരംഭിക്കും. ഏകജാലക സംവിധാനത്തിലൂടെയാണ് മെറിറ്റ്, പട്ടികജാതി-വര്‍ഗ- എസ്‌ഇബിസി-ഇബിഎഫ്സി സംവരണ സീറ്റുകളിലേക്ക് അലോട്ട്മെന്റ് നടക്കുക. വെള്ളിയാഴ‌്ച ആരംഭിക്കാനിരുന്ന ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സാങ്കേതിക കാരണങ്ങളാലാണ് 20ലേക്ക് മാറ്റിയത്.
സര്‍വകലാശാലയുടെ www.cap.mgu.ac.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇരുപത്തഞ്ചിന് പകല്‍ രണ്ടുവരെ രജിസ്റ്റര്‍ ചെയ്യാം. സ്പോര്‍ട്സ്, കള്‍ച്ചറല്‍ ക്വാട്ട, ഭിന്നശേഷി വിഭാഗ സംവരണ സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവര്‍ 22നകം ഓണ്‍ലൈനായി അപേക്ഷിക്കണം. ഇ-മെയില്‍: pgcap@mgu.ac.in.

Related News