Loading ...

Home youth

ഒന്നല്ല, ഒരായിരം വഴിയുണ്ട് ഷീബയുടെ കൈയില്‍ by എം. അഭിലാഷ്

അന്ന്........
2006ലെ സ്വാതന്ത്യദിന തലേന്നാള്‍, ഷീബ സ്വപ്നംകാണാന്‍ പോലും ആഗ്രഹിക്കാത്ത കറുത്ത ദിനമാണ്. ഹോട്ടല്‍ തൊഴിലാളിയായ ഭര്‍ത്താവ് അനില്‍കുമാറിന് താങ്ങായി പത്രവിതരണമായിരുന്നു തൊഴില്‍. ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ പത്രവിതരണത്തിനിടെയായിരുന്നു à´† ദുരന്തം. സമയം ഉച്ചക്ക് 12.55. പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയ നേത്രാവതി എക്‌സ്പ്രസ്സില്‍ പത്രം വില്‍ക്കുകയായിരുന്നു. തീവണ്ടി നീങ്ങിത്തുടങ്ങിയതറിഞ്ഞില്ല. പുറത്തേക്ക് ചാടിയിറങ്ങിയത് പ്ലാറ്റ്‌ഫോമിനും തീവണ്ടിക്കും ഇടയിലേക്ക്. കാലുകള്‍ രണ്ടും നഷ്ടമായി. 58 ദിവസക്കാലം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍. പിന്നീട് വീട്ടിലെത്തി. 
പുറംലോകം കാണാതെ മുറിയുടെ ചുവരുകള്‍ക്കുള്ളില്‍ കഴിഞ്ഞുകൂടിയത് നീണ്ട നാല് വര്‍ഷക്കാലം.
  
ഇന്ന്...........
കഴിഞ്ഞദിവസം ഷീബ മുച്ചക്ര സ്‌കൂട്ടറില്‍ പള്ളിത്തോട്ടില്‍ പോയി പൂര്‍ണ ആരോഗ്യമുള്ള 40 പേരടങ്ങുന്ന സംഘത്തിന് സ്വയം തൊഴിലില്‍ പരിശീലനം നല്‍കി. അങ്ങോട്ടുമിങ്ങോട്ടുമായി 110 കിലോമീറ്ററാണ് സ്‌കൂട്ടറോടിച്ചത്. സോപ്പുപൊടി, ആഭരണങ്ങള്‍ തുടങ്ങി പതിനഞ്ചിനങ്ങള്‍ ഉണ്ടാക്കാന്‍ പഠിച്ചിട്ടുണ്ട്. ഇത് പരിശീലിപ്പിക്കാന്‍ എത്രദൂരം പോകാനും ഷീബ തയ്യാറാണ്. മുറിക്കുള്ളില്‍ ഒതുങ്ങിയ ജീവിതം ഒരുപിടി പാലിയേറ്റീവ് പ്രവര്‍ത്തകരുടെ സഹായത്താലാണ് ഉയിര്‍ത്തെഴുന്നേറ്റത്.
അരയ്ക്ക് താഴെ തളര്‍ന്നവര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും പുതു ജീവിതത്തിലേക്ക് വഴികാട്ടുകയാണിപ്പോള്‍ ഷീബയുടെ ലക്ഷ്യം. ഇങ്ങനെയുള്ള പതിനഞ്ച് പേരെ ഉള്‍പ്പെടുത്തി ആശ്വാസം പാലിയേറ്റീവ് ഗ്രൂപ്പും ഷീബയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
 
കഥയല്ല..... ഇത് ജീവിതം
കളര്‍കോട്ട് വാടകവീട്ടില്‍ താമസിക്കുമ്പോഴായിരുന്നു ദുരന്തം. ആസ്പത്രി വിട്ടശേഷം പുന്നപ്ര പറവൂര്‍ നടുവിലെപ്പറമ്പ് എന്ന സ്വന്തം വീട്ടിലേക്ക് മാറി. 13 മാസക്കാലം ഒരു സ്ഥാപനത്തില്‍ റിസപ്ഷനിസ്റ്റായി ജോലി നോക്കി. ഭര്‍ത്താവ് എടുത്ത് ഓട്ടോറിക്ഷയില്‍ കയറ്റിയായിരുന്നു കൊണ്ടുപോയത്. ഇത് ബുദ്ധിമുട്ടായപ്പോള്‍ ജോലി മതിയാക്കി. പിന്നീടുള്ള നാല് വര്‍ഷക്കാലമായിരുന്നു വീട്ടില്‍ ഒതുങ്ങിക്കൂടിയത്. ജീവിതത്തെത്തന്നെ പഴിച്ച കറുത്ത ദിനങ്ങള്‍. ആരേയും അഭിമുഖീകരിക്കാന്‍ പോലും താത്പര്യമുണ്ടായില്ല. നീങ്ങിനിരങ്ങി വീട്ടുജോലികള്‍ ചെയ്ത് കഴിഞ്ഞു. à´¸à´¬à´°àµâ€à´®à´¤à´¿ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ രാജു പള്ളിപ്പറമ്പിലുമായി പരിചയമായതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. ഇദ്ദേഹം ആലപ്പി റോട്ടറി ക്ലബ്ബുമായി ബന്ധപ്പെട്ട് ഒരു ചക്രക്കസേര തരപ്പെടുത്തി. പൊതുചടങ്ങില്‍ പോയി സഹായങ്ങള്‍ സ്വീകരിക്കാനും അക്കാലത്ത് മനസ്സ് അനുവദിച്ചിരുന്നില്ല. ഇടതുകാല്‍ മുട്ടിന് താഴെയും വലതുകാല്‍ പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. തൃപ്പൂണിത്തുറയിലെ റോട്ടറി ക്ലബ് ഇടതുകാലിന് കൃത്രിമക്കാല്‍ നല്‍കി. ഒരു കാല്‍ മാത്രമായി നടക്കാനാകാതെ വന്നതോടെ തൃപ്പൂണിത്തുറയിലെ കൃത്രിമക്കാല്‍ നിര്‍മാണസ്ഥാപനം വലതുകാലും സൗജന്യമായി നിര്‍മിച്ചു നല്‍കി.രാജു പള്ളിപ്പറമ്പിലാണ് പാലിയേറ്റീവ് പ്രവര്‍ത്തകയായ ശുഭ ഉത്തമനെ പരിചയപ്പെടുത്തിയത്. ഇവര്‍ വഴി ആലപ്പുഴ à´Ÿà´¿.à´¡à´¿.മെഡിക്കല്‍ കോളേജിലെ കാരുണ്യം പാലിയേറ്റീവ് പ്രവര്‍ത്തകരുമായി അടുപ്പമായി. അമ്പലപ്പുഴ സ്വദേശിനിയായ ബിന്ദുവാണ് ആഭരണ നിര്‍മാണം പരിശീലിപ്പിച്ചത്. വീട്ടിലിരുന്ന് ഉണ്ടാക്കിയ ആഭരണങ്ങള്‍ മക്കള്‍ കൊണ്ടുപോയി വിറ്റു. à´•à´¾à´°àµà´£àµà´¯à´‚ പാലിയേറ്റീവ് പ്രവര്‍ത്തകര്‍ പാലിയം സോപ്പുപൊടി നിര്‍മിക്കാന്‍ പരിശീലനം നല്‍കി. ജീവിതത്തിലേക്കുള്ള തിരിച്ചുവരവായിരുന്നു ഇതെല്ലാം. ഒറ്റയ്ക്ക് ചെയ്ത ജോലികള്‍ ഏഴുപേര്‍ ചേര്‍ന്ന് ഗ്രൂപ്പായി ആരംഭിച്ചു. പിന്നീട് അംഗസംഖ്യ എട്ടായി. ഒരാള്‍ ആയിരം രൂപ ഇട്ടായിരുന്നു തുടക്കം.വിവിധ സംഘടനകളില്‍നിന്ന് തൊഴിലുകള്‍ പഠിച്ചു. ഇത് പല സ്ഥലങ്ങളില്‍ പോയി പരിശീലിപ്പിച്ചു. പാലിയേറ്റീവ് കൂട്ടായ്മകളിലെല്ലാം ഷീബയുടെ വാക്കുകള്‍ ആവേശത്തോടെ സമാനദുഃഖിതര്‍ കേട്ടു. പതിനഞ്ച് പേരെ ചേര്‍ത്ത് അമ്പലപ്പുഴ ബ്ലോക്കിന് കീഴില്‍ സ്വയംതൊഴില്‍ ഗ്രൂപ്പ് രജിസ്റ്റര്‍ ചെയ്തു. വികലാംഗര്‍ മാത്രമുള്ള പ്രത്യേക അയല്‍ക്കൂട്ടവും രൂപവത്കരിച്ചു. സോപ്പുപൊടി, ലോഷന്‍, പ്രില്‍ എന്നിവയുടെ നിര്‍മാണം, ചിട്ടി, വായ്പ നടത്തിപ്പ് എന്നിവയിലൂടെ കൂട്ടായ്മകള്‍ക്ക് ജീവന്‍ വച്ചു. 
  
ഉറയ്ക്കാത്ത ചുവടിലുംട ഉറച്ച വാക്കുകള്‍
ഷീബയ്ക്കിപ്പോള്‍ പ്രായം 39. മകള്‍ അനീഷാമോള്‍ മംഗലാപുരത്ത് ബി.എസ്‌സി. നഴ്‌സിങ്ങിന് പഠിക്കുന്നു. മകന്‍ നിതീഷ് പുന്നപ്ര സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ്സിലും. നടക്കണമെങ്കില്‍ ഊന്നുവടിക്കൊപ്പം ഒരാളുടെ സഹായംകൂടി വേണം. ചക്രക്കസേരയിലാണ് വീടിനുള്ളില്‍ സഞ്ചാരം. വീട്ടുജോലികളെല്ലാം തന്നെത്താന്‍ ചെയ്യും. പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് നല്‍കിയ മുച്ചക്ര സ്‌കൂട്ടറിലാണ് പുറത്തേക്കുള്ള യാത്ര. വിവിധ സംഘടനകള്‍ പല തവണയായി ചക്രക്കസേരകള്‍ നല്‍കി സഹായിച്ചു. à´…രയ്ക്ക് താഴെ തളര്‍ന്നവരുടെയും ജന്മനാ വൈകല്യം ബാധിച്ചവരുടെയും വലിയൊരു കൂട്ടായ്മയുടെ ഭാഗമാണിപ്പോള്‍ ഷീബ. സോപ്പുപൊടി, പാത്രം കഴുകുന്ന പ്രില്‍, ലോഷന്‍, കുട, സോപ്പ്, ചന്ദനത്തിരി, ഫിഷ്‌വയര്‍ കൊണ്ടുള്ള അലങ്കാര വസ്തുക്കള്‍, ബ്രൈഡല്‍ ബൊക്കെ, മെഴുകുതിരി, വസ്ത്രങ്ങളിലെ അലങ്കാരങ്ങള്‍ എന്നിവയെല്ലാം ചെയ്യാന്‍ വശമുണ്ട്. ഇത് എവിടെപ്പോയി പരശീലിപ്പിക്കാനും തയ്യാറാണ്. 8281918114 എന്ന നമ്പരില്‍ വിളിച്ചാല്‍ മതി. ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് ഷീബയുടെ ഇന്നത്തെ ജീവിതം. ഇതെല്ലാം ചെയ്തിട്ടും ജീവിക്കാനാവശ്യമായ വരുമാനം ഇന്നും ആയിട്ടില്ല. മുതല്‍മുടക്കാന്‍ പണമോ, ഉണ്ടാക്കുന്ന സാധനങ്ങള്‍ക്ക് വിപണിയോ ലഭിച്ചാല്‍ à´•à´¥ മാറുമെന്ന് ഷീബയ്ക്ക് ഉറച്ച വിശ്വാസമുണ്ട്.

Related News