Loading ...

Home National

സെന്‍സെക്‌സ് 230 പോയിന്റ് താഴ്ന്ന് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: സെന്‍സെക്സും നിഫ്റ്റിയും താഴ്ന്ന് ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 230 പോയിന്റ് താഴ്ന്ന് 37558ലും നിഫ്റ്റി 57 പോയിന്റ് നഷ്ടത്തില്‍ 11301ലുമാണ് ക്ലോസ് ചെയ്തത്. യെസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ഹീറോ മോട്ടോര്‍കോപ്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, എസ്ബിഐഎന്‍, ഇന്‍ഫോസിസ്, ടാറ്റ മോട്ടോര്‍സ്, ഐസിഐസിഐ ബാങ്ക്, സണ്‍ഫാര്‍മ എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു. റിലയന്‍സ്, ഏഷ്യന്‍പെയിന്റ്‌സ്, കോള്‍ഇന്ത്യ, കൊടക് ബാങ്ക്, ഭാരതി എയര്‍ടെല്‍,പവര്‍ഗ്രിഡ്, എച്ചഡിഎഫ്‌സി, ടാറ്റ സ്റ്റീല്‍, ഇന്റസന്റ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐടിസി, മാരുതി, ഒഎന്‍ജിസി എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Related News