Loading ...

Home National

തന്നെകുറിച്ചു പറയുന്നതിനു പകരം ദാരിദ്ര്യത്തെയും തൊഴിലിനെയും കുറിച്ചു സംസാരിക്കൂ: മോദിയോടു റോബര്‍ട്ട് വദ്ര

ന്യൂഡല്‍ഹി: എല്ലാ തിരഞ്ഞെടുപ്പ് റാലികളിലും തന്നെ കുറിച്ചും തന്റെ ബിസിനസിനെ കുറിച്ചും കുറ്റപ്പെടുത്തുന്നതു നിര്‍ത്തി രാജ്യത്ത ദാരിദ്ര്യത്തെയും തൊഴിലവസരങ്ങളെ കുറിച്ചും സംസാരിക്കാന്‍ മോദി തയ്യാറാവണമെന്നു പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര. മോദിയുടെ ഭരണ പരാജയത്തെ കുറിച്ചു മോദിക്കു തന്നെ അറിയാം. അതിനാലാണ് രാജ്യത്തെ പ്രധാന പ്രശ്‌നങ്ങളായ ദാരിദ്ര്യത്തെയും തൊഴിലില്ലായ്മയെയും സ്ത്രീ ശാക്തീകരണത്തെയും കുറിച്ചു മോദി സംസാരിക്കാത്തത്. എല്ലാ റാലികളിലും തന്നെയും തന്റെ ബിസിനസിനെയും കുറിച്ചാണ് മോദി സംസാരിക്കുന്നത്. ഇത് സുപ്രധാന പ്രശ്‌നങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. തന്നെ കുറിച്ചു ആവര്‍ത്തിച്ചു പറയുന്നത് കേട്ടു താന്‍ ഞെട്ടിയിരിക്കുകയാണെന്നും വദ്ര പറഞ്ഞു.

Related News