Loading ...

Home Education

സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

തിരുവനന്തപുരം: ഒന്ന് മുതല്‍ 12ആം ക്ലാസ് വരെയുള്ളവര്‍ക്ക് ഈ അധ്യയന വര്‍ഷം ജൂണ്‍ മൂന്നിന് ക്ലാസ് തുടങ്ങും. സംസ്ഥാനത്ത് ആദ്യമായാണ് ഹയര്‍ സെക്കന്‍ററി ക്ലാസുകളും ജൂണ്‍ ആദ്യം തുടങ്ങുന്നത്. ഇതിനായി ഹയര്‍ സെക്കന്ററി പ്രവേശന നടപടികള്‍ വേഗത്തിലാക്കും. ഈ മാസം 10 മുതല്‍ 16 വരെ പ്ലസ് വണ്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കും. കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിന് നടന്ന ട്രയല്‍ അലോട്മെന്റ് ഇത്തവണ മെയ് 20ന് നടക്കും. ആദ്യ അലോട്മെന്റ് മെയ് 24ന് നടക്കും. കഴിഞ്ഞ വര്‍ഷം ഇത് ജൂണ്‍ 11നാണ് നടന്നത്. രണ്ട് അലോട്ടമെന്റിലൂടെ ഹയര്‍ സെക്കന്ററി പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ച്‌ ജൂണ്‍ മൂന്നിന് ക്ലാസ് തുടങ്ങും. ഹയര്‍ സെക്കന്ററി വരെ 203 അധ്യയന ദിനങ്ങളും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 226 അധ്യയന ദിനങ്ങളും ഉറപ്പ് വരുത്തുന്ന അക്കാദമിക് കലണ്ടറും വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി.

Related News