Loading ...

Home Education

ചെറുവത്തൂര്‍ ഗവണ്മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു

ചെറുവത്തൂര്‍: സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ചെറുവത്തൂര്‍ ഗവണ്മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഏഴാം തരം വിജയിച്ചവര്‍ക്കാണ് പ്രവേശനം. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 13 ന് തിങ്കളാഴ്ച രാവിലെ ഒമ്ബത് മണിക്ക് ഏഴാം ക്ലാസ് പഠിച്ച സ്‌കൂളില്‍ നിന്നുള്ള വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, 20 രൂപയുടെ മുദ്ര പത്രത്തില്‍ ഏഴാം ക്ലാസിലെ മാര്‍ക്ക് ലിസ്റ്റ് എന്നിവ സഹിതം ചെറുവത്തൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഹാജരാകണം. അപേക്ഷകരെ സഹായിക്കുവാന്‍ ടെക്‌നിക്കല്‍ ഹൈസ്‌ക്കുളില്‍ ഹെല്‍പ് ഡെസ്‌ക്ക് സജ്ജീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്ബര്‍: 04672260210, 9400006497.

Related News