Loading ...

Home Kerala

സുധീരന്‍ ആഭ്യന്തരവകുപ്പിനെതിരെ പരസ്യവിമര്‍ശനവുമായി

ആഭ്യന്തരവകുപ്പിനെതിരെ പരസ്യവിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കണ്ണൂരിലെ അക്രമങ്ങള്‍ തടയുന്നതില്‍ പോലീസ് തുടര്‍ച്ചയായി വീഴ്ച വരുത്തുകയാണെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. പാനൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ വെട്ടേറ്റ് കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപ്പട്ടിക സി.പി.എം നല്‍കുന്ന സ്ഥിതിയാണ് കണ്ണൂരില്‍. അതിന് ഇപ്പോഴും മാറ്റമുണ്ടായിട്ടില്ല. ഈ നടപടി അംഗീകരിക്കാന്‍ കഴിയില്ല. പോലീസിന്റെ ഭാഗത്തുണ്ടാകുന്നത് ഗുരുതരവീഴ്ചയാണ്. ടി.പി വധത്തിന്റെ പ്രഭവകേന്ദ്രം ഇനിയും കണ്ടെത്താനാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഗൂഢാലോചനയുടെ കേന്ദ്രം കണ്ടെത്തണമെന്ന രമയുടെ ആവശ്യം ന്യായമാണെന്നും അദ്ദേഹം പറഞ്ഞു.

Related News