Loading ...

Home Education

പഞ്ചവത്സര എല്‍എല്‍.ബി. കോഴ്സിലേക്ക് അപേക്ഷിക്കാം

കേരളത്തിലെ നാല് സര്‍ക്കാര്‍ ലോ കോളേജുകളിലെയും സംസ്ഥാന സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍.ബി. കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം. യോഗ്യത: കേരള ഹയര്‍ സെക്കന്‍ഡറി/തത്തുല്യ പരീക്ഷ 45 ശതമാനം മാര്‍ക്കോടെ വിജയിക്കണം. സാമൂഹികമായും വിദ്യാഭ്യാസമായും പിന്നാക്കം നില്‍ക്കുന്ന (എസ്.ഇ.ബി.സി.) വിഭാഗങ്ങള്‍ക്ക് 42 ശതമാനം മാര്‍ക്കും പട്ടിക ജാതി/വര്‍ഗ വിഭാഗക്കാര്‍ക്ക് 40 ശതമാനം മാര്‍ക്കും മാതി. പ്രായം: 2019 ഡിസംബര്‍ 31-ന് 17 വയസ്സ് പൂര്‍ത്തിയാക്കണം. ഉയര്‍ന്ന പ്രായപരിധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുപ്രീംകോടതിയുടെ അന്തിമവിധിക്ക് വിധേയമായിരിക്കും. പ്രവേശനപരീക്ഷ: കംപ്യൂട്ടര്‍ അധിഷ്ഠിത പ്രവേശനപരീക്ഷ മേയ് 22-ന് തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ കേന്ദ്രങ്ങളില്‍ നടക്കും. മേയ് എട്ടിന് വൈകീട്ട് അഞ്ചുവരെ www.cee.kerala.gov.in വഴി അപേക്ഷിക്കാം. നേറ്റിവിറ്റി, പ്രായം എന്നിവ തെളിയിക്കുന്നതിനും മറ്റ് സംവരണാനുകൂല്യങ്ങള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ അപേക്ഷയ്‌ക്കൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷാ ഫീസ് ഓണ്‍ലൈന്‍ വഴിയോ, ഹെഡ്/സബ് പോസ്റ്റോഫീസ് മുഖേനയോ അടയ്ക്കാം.

Related News