Loading ...

Home Education

മലയാള സര്‍വകലാശാല എംഎ കോഴ്സുകള്‍ക്ക്‌ അപേക്ഷ 15 വരെ

തിരൂര്‍
തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല 2019 അധ്യയനവര്‍ഷത്തെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് മെയ് 15 വരെ അപേക്ഷിക്കാം. ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം, സാഹിത്യരചന, സംസ്കാരപൈതൃകപഠനം), ജേര്‍ണലിസം ആന്‍ഡ‌് മാസ് കമ്യൂണിക്കേഷന്‍സ്, എംഎ/എംഎസ‌്സി പരിസ്ഥിതിപഠനം, തദ്ദേശവികസനപഠനം, ചരിത്രപഠനം, സോഷ്യോളജി എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. മെയ് 30ന് രാവിലെ 8.30 മുതല്‍ ഒന്നുവരെ തിരൂര്‍ (സര്‍വകലാശാലാ ക്യാമ്ബസ്), കോഴിക്കോട്, എറണാകുളം എന്നീ കേന്ദ്രങ്ങളിലാണ‌് പ്രവേശനപരീക്ഷ. ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 20 ശതമാനം ഒറ്റവാക്കിലുള്ള ചോദ്യങ്ങളും 80 ശതമാനം വിവരണാത്മകരീതിയിലുമുള്ള ചോദ്യങ്ങളും ഉണ്ടാകും.
ഒന്നാംഘട്ട പ്രവേശനം ജൂണ്‍ 17ന് ആരംഭിക്കും. ഇരുപതുപേര്‍ക്കാണ് ഓരോ കോഴ്സിലും പ്രവേശനം. നാല‌് സെമസ്റ്ററുകളിലായി നടക്കുന്ന കോഴ്സുകള്‍ക്ക് ഏതെങ്കിലും വിഷയത്തിലെ ബിരുദവും എംഎ/എംഎസ‌്സി പരിസ്ഥിതിപഠനത്തിന് അംഗീകൃത സയന്‍സ് ബിരുദവുമാണ് അടിസ്ഥാനയോഗ്യത. അപേക്ഷകര്‍ക്ക് 2019 ഏപ്രില്‍ ഒന്നിന‌് 28 വയസ്സ് കഴിയാന്‍ പാടില്ല. (പട്ടികജാതി-/വര്‍​ഗം, ഭിന്നശേഷിയുള്ളവര്‍ എന്നിവര്‍ക്ക് 30 വയസ്സ്). വയസിളവ്/സംവരണാനുകൂല്യത്തിന് അര്‍ഹതയുള്ളവര്‍ അതുതെളിയിക്കുന്നതിനുള്ള രേഖകള്‍, നോണ്‍ക്രിമിലയര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഓരോ കോഴ്സിനും വെവ്വേറെ അഭിരുചി പരീക്ഷയുണ്ടായിരിക്കും. ഒരാള്‍ക്ക് പരമാവധി മൂന്ന് കോഴ്സുകള്‍ക്ക് പ്രവേശനപരീക്ഷയെഴുതാം. സാഹിത്യരചനാ കോഴ്സിന് അപേക്ഷിക്കുന്നവര്‍ അഞ്ചുപുറത്തില്‍ കവിയാത്ത ഒരു രചന (കഥ, കവിത (രണ്ടെണ്ണം), ആസ്വാദനം, നിരൂപണം) അഭിരുചി പരീക്ഷയുടെ ഉത്തരക്കടലാസിനൊപ്പം സമര്‍പ്പിക്കണം. ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കാം. അപേക്ഷാ ഫീസ് കോഴ്സ് (ഒന്നിന്) 350 രൂപ, കോഴ്സ് (രണ്ട്, മൂന്ന്) -700 രൂപ , (പട്ടികജാതി/വര്‍ഗ/ഭിന്നശേഷിയുള്ളവര്‍ - കോഴ്സ് (ഒന്നിന്) 150 രൂപ, കോഴ്സ് (രണ്ട്, മൂന്ന്) - 300 രൂപ) എസ്ബിഐ തിരൂര്‍ ടൗണ്‍ ശാഖയിലുള്ള സര്‍വകലാശാലയുടെ 32709117532 എന്ന അക്കൗണ്ടിലേക്ക് പണമടച്ച്‌ യുടിആര്‍/ജേര്‍ണല്‍ നമ്ബര്‍ വിവരങ്ങള്‍ അപേക്ഷയില്‍ കാണിക്കണം. അപേക്ഷാഫോറം www.malayalamuniversity.edu.in ല്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി അയക്കുമ്ബോള്‍ ഫോട്ടോ, കൈയൊപ്പ് എന്നിവ സ്കാന്‍ചെയ്ത് സമര്‍പ്പിക്കണം. വെബ്സൈറ്റില്‍നിന്ന് ഫോം ഡൗണ്‍ലോഡ്ചെയ്ത് നേരിട്ട് അപേക്ഷ നല്‍കുന്നവര്‍ ഫീസ‌് തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല, തിരൂര്‍ എന്ന പേരില്‍ ഡിഡിയായി നല്‍കണം.

Related News