Loading ...

Home Education

വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടി എടുത്തതിന് സ്‌കൂളിനു തീയിട്ടു

മണിപ്പൂര്‍: വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് സ്‌കൂളിനു തീയിട്ടു. മണിപ്പൂരിലെ കാക്ചിങ്ങിലാണ് സംഭവം. തീയിട്ടതിനെ തുടര്‍ന്ന് പത്തോളം ക്ലാസ് മുറികളും പ്രധാനപ്പെട്ട നിരവധി രേഖകളും കത്തി നശിച്ചതായി അധികൃതര്‍ പറഞ്ഞു. കാക്ചിങ്ങിലെ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് തീയിട്ടത്. സമൂഹ മാധ്യമങ്ങള്‍ വഴി സ്‌കൂളിനേയും അധ്യാപികയേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനാണ് ആറു വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്നു പുറത്താക്കിയത്. 1400ലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ സ്‌കൂളിന് വര്‍ഷങ്ങളുടെ പാരമ്ബര്യമുണ്ട്.

Related News