Loading ...

Home Education

2,45,000 പേര്‍ക്ക് അവസരം

2019-ലെ ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ വിവിധ വിഭാഗങ്ങളില്‍നിന്നായി 2,45,000 പേര്‍ക്ക് അവസരം ലഭിക്കും. ജെ.ഇ.ഇ. മെയിന്‍ പേപ്പര്‍ ഒന്നിന്റെ അടിസ്ഥാനത്തില്‍, ഐ.ഐ.ടി. പ്രവേശനപരീക്ഷയായ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ വിവിധ വിഭാഗങ്ങളില്‍നിന്നും അര്‍ഹതനേടുന്നവര്‍ ഇങ്ങനെ: ഓപ്പണ്‍ (46.5 %) 1,13,925, ഇ.ഡബ്ല്യു.എസ്. (4%) 9800, ഒ.ബി.സി. (27%) 66,150, പട്ടികജാതി (15%) 36,750, പട്ടികവര്‍ഗം (7.5%) 18,375. ഇതില്‍ ഓരോ വിഭാഗത്തിലും അഞ്ചുശതമാനം ഭിന്നശേഷിക്കാര്‍ക്കാണ് (യഥാക്രമം 5696, 490, 3307, 1837, 919). ഒരാള്‍ക്ക് തുടര്‍ച്ചയായ രണ്ടുവര്‍ഷങ്ങളിലായി, രണ്ടുതവണ മാത്രമേ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാനാകൂ. പ്ലസ് ടൂ പരീക്ഷ, ആദ്യമായി 2018-ല്‍ അഭിമുഖീകരിച്ചവരോ 2019-ല്‍ അഭിമുഖീകരിക്കുന്നവരോ ആയിരിക്കണം അപേക്ഷകര്‍. മേയ് 27-ന് നടത്തുന്ന ജെ. ഇ.ഇ. അഡ്വാന്‍സ്ഡിന്, ജെ. ഇ.ഇ. മെയിന്‍ ഫലപ്രഖ്യാപനത്തിനുശേഷം മേയ് മൂന്നുമുതല്‍ മേയ് ഒന്‍പതിന് വൈകീട്ട് അഞ്ചുവരെ https://jeeadv.ac.in രജിസ്റ്റര്‍ ചെയ്യാം. ഫീസ് അടയ്ക്കാന്‍ മേയ് 10 വരെ സമയം കിട്ടും. പരീക്ഷാ ഫീസ്, പെണ്‍കുട്ടികള്‍, പട്ടിക/ഭിന്നശേഷിക്കാര്‍ 1300 രൂപ, മറ്റുള്ളവര്‍ 2600 രൂപ. കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍: ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട്, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂര്‍.

Related News