Loading ...

Home Kerala

ദൈവശാസ്ത്രവഴിയിലെ ഭരണജ്ഞന്‍

ഭരണനൈപുണ്യവും ദൈവശാസ്ത്രവും സമന്വയിച്ച വ്യക്തിത്വമായിരുന്നു ഡി ബാബുപോളിന്റേത്. ആ പ്രത്യേകതയാണ് അധികാര മണ്ഡലങ്ങളില്‍ വ്യത്യസ്തനാക്കിയതും. വിരമിച്ച ശേഷവും അഡ്മിനിസ്ടേറ്റീവ് സര്‍വീസിലെ സീനിയര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ബഹുമാനിതന്‍. ബ്യൂറോക്രാറ്റ്, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, വേദപണ്ഡിതന്‍ തുടങ്ങി പല രംഗങ്ങള്‍. എഴുത്തുകാരനെന്ന നിലയില്‍ ഉറച്ച നിലപാടുകള്‍ക്കും മൂല്യങ്ങള്‍ക്കുംനിലകൊണ്ടു. ആ ഗുണങ്ങള്‍ മാതാപിതാക്കളില്‍നിന്ന്, പ്രത്യേകിച്ച്‌ അച്ഛനില്‍നിന്ന് പാരമ്ബര്യമായി കിട്ടിയതാണെന്ന് ആത്മകഥയില്‍ ആവര്‍ത്തിച്ചു. അച്ഛന്‍ റവ. പി എ പൗലോസ് കോര്‍ എപിസ്കോപ്പ ജാക്കോബിയറ്റ് പുരോഹിതന്‍. 20-ാം നൂറ്റാണ്ടിന്റെ ആദ്യം മദ്രാസില്‍നിന്നും ഉന്നത ബിരുദമെടുത്ത അദ്ദേഹം അധ്യാപകനായിരുന്നു. ഇന്ത്യന്‍ സംസ്കാരത്തോട് ആദരവ് പുലര്‍ത്താന്‍ മകനെ പഠിപ്പിച്ചത് അദ്ദേഹം. 32 വര്‍ഷം പ്രധാനാധ്യാപകനും അത്രയും കാലം വികാരിയുമായിരുന്ന പൗലോസ് കോര്‍ എപിസ്കോപ്പ വിദ്യാഭ്യാസ പ്രവര്‍ത്തകനായും അറിയപ്പെട്ടു. ബാബുപോളിനെയും സഹോദരനെയും (അനുജന്‍ റോയി പോള്‍ സിവില്‍ സര്‍വീസ് നേടി കേന്ദ്ര സര്‍ക്കാരില്‍ സെക്രട്ടറിയും യൂണിയന്‍ പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ അംഗവുമായി) ചെറുപ്പത്തിലേ വിജ്ഞാനത്തിന്റെ വിശാലലോകത്തേക്ക് നയിക്കുന്നതില്‍ പിതാവിന്റെ പ്രേരണയുണ്ടായി. അധ്യാപികയായ അമ്മ മേരിപോള്‍ യഥാര്‍ഥ ക്രിസ്തുമത വിശ്വാസിയുടെ ഇരുകരങ്ങള്‍ പ്രാര്‍ഥനയും ഉപവാസവുമാണെന്ന് പഠിപ്പിച്ചു. ബൈബിള്‍- നാടോടി കഥകളുടെ വിസ്മയ ലോകം തുറന്നുതന്ന രണ്ട് അമ്മൂമ്മമാരെപ്പറ്റിയും ബാബുപോള്‍ എഴുതിയിട്ടുണ്ട്. കുറുപ്പംപടിയിലെ പള്ളിയും പരിസരവുമായിരുന്നു കുട്ടിക്കാല കളിത്തട്ട്. പ്രാഥമിക വിദ്യാഭ്യാസം അവിടെ എംജിഎം സ്കൂളില്‍.

1956ല്‍ 15-ാം വയസ്സില്‍ ആലുവ യുസി കോളേജില്‍ പ്രീ യൂണിവേഴ്സിറ്റിക്ക് ചേര്‍ന്നു. പ്രീ എന്‍ജിനിയറിങ്ങും ഉള്‍പ്പെടെ രണ്ടു വര്‍ഷം. à´† ക്യാമ്ബസാണ് ജീവിത വീക്ഷണം രൂപപ്പെടുത്തിയത്‌. യുസി കോളേജ് ക്രിസ്തുവിന്റെയും ടാഗോറിന്റെയും ഗാന്ധിജിയുടെയും ആദര്‍ശങ്ങള്‍ ഒന്നുചേര്‍ന്ന ത്രിവേണിയാണെന്ന്‌ ബാബുപോള്‍ നിരീക്ഷിച്ചു. തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജിലെ പഠനശേഷം ടികെഎമ്മില്‍ അധ്യാപകന്‍. അക്കാലത്താണ് ഐഎഎസ് പരീക്ഷാപഠനം. ആദ്യ അവസരത്തില്‍ ഏഴാം റാങ്കോടെ വിജയം. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ഒന്നാം റാങ്കോടെ എംഎയും. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ തൊട്ട് ചീഫ് സെക്രട്ടറിവരെ വിവിധ ചുമതലകളില്‍. തദ്ദേശ വകുപ്പില്‍ ഓംബുഡ്സ്മാന്‍ പദവിയിലുമിരുന്നു. 

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ പ്രൊജക്‌ട് കോ- ഓര്‍ഡിനേറ്ററായും 1972ല്‍ ഇടുക്കി ജില്ല രൂപീകരിച്ചപ്പോള്‍ ആദ്യ കലക്ടറായും സേവനം. കോട്ടയത്തായിരുന്നു അന്ന് ജില്ലാ ഓഫീസ്. മുഖ്യമന്ത്രി അച്യുതമേനോനുണ്ടായ വിശ്വസമാണ്‌ ചുമതല ഏല്‍പ്പിക്കാന്‍ കാരണം. അക്കാലത്തെ അനുഭവങ്ങളാണ് 'ഗിരിപര്‍വം' പുസ്തകത്തില്‍. ബാബുപോള്‍ ടൂറിസം സെക്രട്ടറിയായപ്പോഴാണ് 'ദൈവത്തിന്റെ സ്വന്തം നാട്' പരസ്യവാചകം പ്രചാരത്തില്‍ വന്നത്. സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയായും കൊച്ചിന്‍ പോര്‍ട്ട്രസ്റ്റ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. വല്ലാര്‍പാടം ടെര്‍മിനലിന്റെ പ്രൊജക്‌ട് തയ്യാറാക്കുന്നതിലും പങ്കുവഹിച്ചു.

മദര്‍ തെരേസയോട് വലിയ ആദരവായിരുന്നു ബാബുപോളിന്. അദ്ദേഹത്തിന്റെ വീട്ടില്‍ അതിഥിയായെത്തിയ അവര്‍ ഉപയോഗിച്ച കസേര പൂജാവസ്തുപോലെ സൂക്ഷിച്ചു. ഭാര്യ നിര്‍മല കാന്‍സര്‍ ബാധിച്ച്‌ മരിച്ചശേഷം വിശ്വാസവഴിയിലായിരുന്നു ബാബുപോളിന്റെ ജീവിതം. 'വേദശബ്ദ രത്‌നാകരം' ബൈബിള്‍ വിജ്ഞാനകോശത്തിന്റെ കര്‍ത്താവായ അദ്ദേഹം ആ മേഖലയിലെ പണ്ഡിതനെന്ന നിലയിലും ആദരിക്കപ്പെട്ടു.

Related News