Loading ...

Home youth

കാക്ക ചെറുക്കന്‍

ലഖ്‌നൗ : à´ªà´¿à´¤àµƒà´¦à´°àµâ€à´ªàµà´ªà´£à´¤àµà´¤à´¿à´¨àµà´³àµà´³ സമയമായാല്‍ ദീപുവിന് പിന്നെ നിന്നു തിരിയാന്‍ നേരമുണ്ടാകില്ല. പിതൃക്കളെ ഓര്‍മ്മിച്ച് ബലിതര്‍പ്പിക്കാനെത്തുവര്‍ക്ക് കാക്കകളെ വിളിച്ചെത്തിച്ചുകൊടുക്കേണ്ടത് à´ˆ ബാലനാണ്. à´²à´–്‌നൗവില്‍ നിന്നും 225  à´•à´¿à´²àµ‹à´®àµ€à´±àµà´±à´°àµâ€ അകലെ സ്ഥിതി ചെയ്യുന്ന ബറേലിയിലാണ് ദീപുവിന്റെ താമസം. കാക്കളുടെ ഭാഷ അനായാസം മനസ്സിലാക്കുന്ന à´ˆ ഒമ്പതുകാരന്‍ ഇവിടുത്തുകാര്‍ക്ക് കാക്ക ചെറുക്കനാണ്. à´¸à´‚സ്‌ക്കാര ചടങ്ങുകള്‍ വന്‍തോതില്‍ നടക്കുന്ന സ്ഥമാണ് ബറേലി. മൃത്യുദേവനായ യമന്റെ സന്ദേശവാഹകരാണ് കാക്കളെന്നാണ് വിശ്വാസം. പിതൃക്കളെ മനസ്സില്‍ ധ്യാനിച്ച് സമര്‍പ്പിക്കുന്ന ബലി കാക്കള്‍ ഭക്ഷിച്ചാല്‍ പിതൃക്കള്‍ സന്തോഷത്തോടെ ബലി സ്വീകരിച്ചെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ട് ബറേലി രാംഗംഗയില്‍ പിതൃദര്‍പ്പണത്തിനെത്തുന്നവര്‍ക്ക് വേണ്ടി കാക്കയെ വിളിച്ചുകൂട്ടിക്കൊടുക്കാന്‍ ദീപു തന്നെ വേണം. 'എനിക്ക് കാക്കളെ എപ്പോള്‍ വേണമെങ്കിലും വിളിച്ചുവരുത്താനാകും. അവരെന്റെ അടുത്ത കൂട്ടുകാരാണ്.' ദീപു പറയുന്നു. à´¦àµ€à´ªàµà´µàµà´‚ കാക്കകളും തമ്മില്‍ ചങ്ങാത്തത്തിലാകുന്നത് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ക്ഷയം വന്ന് പിതാവ് മരണപ്പെട്ടതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം ചുമലിലായ ദീപു പാഴ്വസ്തുക്കള്‍ ശേഖരിച്ച് വിറ്റാണ് കുടുംബത്തെ പോറ്റാനുള്ള വഴി കണ്ടെത്തുന്നത്. à´’രിക്കല്‍ ഒരു ചവറുകൂനയില്‍ നിന്നും പാഴ്‌വസ്തുക്കള്‍ തിരയുന്നതിനിടെയാണ് എച്ചില്‍ ഭക്ഷിക്കാനെത്തിയ കാക്കകള്‍ ദീപുവിന്റെ ശ്രദ്ധയില്‍ പെടുന്നത്. അവരുടെ പെരുമാറ്റ രീതികളില്‍ കൗതുകം തോന്നിയ ദീപു കാക്കളെ നിരീക്ഷിക്കുന്നത് ഒരു പതിവാക്കി. ഒപ്പം അവരുടെ ശബ്ദം അനുകരിക്കാനും തുടങ്ങി. à´¦àµ€à´ªàµà´µà´¿à´¨àµà´±àµ† അനുകരണത്തോട് കാക്കളും പ്രതികരിച്ചുതുടങ്ങി. കാക്കകളുമായി സൗഹൃദത്തിലായതോടെ തനിക്കുകിട്ടുന്ന ഭക്ഷണത്തില്‍ പാതി ദീപു അവര്‍ക്കായി മാറ്റിവെക്കുന്നത് ശീലമാക്കി. ഉച്ചക്കുണ്ണാനിരിക്കുമ്പോള്‍ അവരേയും വിളിച്ചുകൂട്ടും, തനിക്കു കിട്ടിയത് അവരുമായി പങ്കുവെക്കും. ദീപുവുമായി സൗഹൃദത്തിലായതോടെ ഇ്‌പ്പോല്‍ ദീപു വിളിക്കുമ്പോഴെല്ലാം കാക്കകല്‍ പറന്നെത്തും.കാക്കള്‍ക്ക് പുറമേ മറ്റു പക്ഷികളുടേയും ഭാഷ പഠിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ദീപു.

Related News