Loading ...

Home National

അവഗണിക്കുന്നോ; നെഞ്ചിലേറ്റ മുറിവുകള്‍ ; ജാലിയന്‍വാലാ ബാഗ‌് കൂട്ടക്കൊലയ‌്ക്ക‌് 100 വര്‍ഷം

അമൃത‌്സര്‍
ജാലിയന്‍വാലാ ബാഗ‌് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തില്‍ രക്തസാക്ഷികളുടെ അനശ്വരസ‌്മരണ അവഗണനയില്‍. തെരഞ്ഞെടുപ്പ‌് തിരക്കായതിനാല്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇക്കുറി ജാലിയന്‍വാലാ ബാഗില്‍ ആദരാഞ‌്ജലി അര്‍പ്പിക്കാന്‍ എത്തില്ല. ഇന്ത്യയുടെ ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റെയും പ്രതീകമായ ഈ ചരിത്രസ‌്മാരകം നാശോന്മുഖമാകുകയാണ‌്.
എല്ലാം മുടങ്ങി
ജാലിയന്‍വാലാ ബാഗ‌് കൂട്ടക്കൊലയുടെ നിഷ‌്ഠുരത സന്ദര്‍ശകരുടെ ഉള്ളുലയ‌്ക്കുംവിധം വിവരിച്ച ശ്രദ്ധേയമായ ലൈറ്റ‌് ആന്‍ഡ‌് സൗണ്ട‌് ഷോ നിര്‍ത്തലാക്കിയിട്ട‌് നാലുവര്‍ഷത്തിലേറെയായി. അമിതാഭ‌് ബച്ചന്റെ ശബ്ദത്തില്‍ മുഴങ്ങിയ ഷോ സന്ദര്‍ശകര്‍ക്ക‌് മറക്കാനാകാത്ത അനുഭവമായിരുന്നു.
സാങ്കേതികപ്രശ‌്നങ്ങളെത്തുടര്‍ന്നാണ‌് ഷോ നിര്‍ത്തലാക്കിയതെന്ന‌് ട്രസ്റ്റ‌് സെക്രട്ടറി സുകുമാര്‍ മുഖര്‍ജി പറയുന്നു. 100--ാം വാര്‍ഷികാചരണത്തോട‌് അനുബന്ധിച്ചെങ്കിലും ഷോ പുനരാരംഭിക്കില്ലേയെന്ന ചോദ്യത്തിന‌് മറുപടി ഉണ്ടായിരുന്നില്ല. 18 മിനിറ്റ‌് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും മുടങ്ങിയിട്ട‌് വര്‍ഷങ്ങളായി. സന്ദര്‍ശകര്‍ക്ക‌് ജാലിയന്‍വാലാ ബാഗിന്റെ ചരിത്രപശ്ചാത്തലം വിവരിക്കുന്ന കൈപ്പുസ‌്തകം ഇപ്പോള്‍ നല്‍കാറില്ല. ഏഴ‌് ഏക്കറോളം വിസ‌്തൃതിയുള്ള ബാഗിന്റെ അതിര്‍ത്തിയോട‌് ചേര്‍ന്നുള്ള മതിലുകളെല്ലാം ഇന്നോ നാളെയൊ തകര്‍ന്നുവീഴുമെന്ന അവസ്ഥയിലാണ‌്. ചരിത്രത്തിന്റെ ഹൃദയത്തിലേറ്റ വെടിയുണ്ടകളുടെ അടയാളങ്ങളും പേറിനില്‍ക്കുന്ന ഈ മതിലുകള്‍ ശാസ‌്ത്രീയമായി സംരക്ഷിക്കണമെന്ന‌് പുരാവസ‌്തു വിദഗ‌്ധര്‍ പലവട്ടം ആവശ്യപ്പെട്ടു. ചരിത്രസ‌്മാരകത്തിനുള്ളിലെയും ചുറ്റുമുള്ള നടപ്പാതകളിലെയും തറയോടുകള്‍ ഇളകിക്കിടക്കുകയാണ‌്. വെടിവയ‌്പ‌് നടന്നപ്പോള്‍ പ്രാണഭയത്താല്‍ ഓടിയ ജനങ്ങള്‍ എടുത്തുച്ചാടിയ കിണറും കാലപ്പഴക്കത്തില്‍ ജീര്‍ണിച്ചു. ദേശീയരും വിദേശീയരുമായ അമ്ബതിനായിരത്തിലേറെ പേര്‍ ഒരോദിനവും ജാലിയന്‍വാലാബാഗ‌് സന്ദര്‍ശിക്കുന്നുണ്ടെന്നാണ‌് കണക്ക‌്. ട്രസ്റ്റിന‌് കേന്ദ്ര-- സംസ്ഥാനസര്‍ക്കാരുകളുടെ ഭാഗത്ത‌ുനിന്ന‌് സഹായമൊന്നും ലഭിക്കുന്നില്ല. സ‌്മാരകത്തിന്റെ ഭാഗമായ കെട്ടിടം പഞ്ചാബ‌് നാഷണല്‍ ബാങ്കിന‌് വാടകയ‌്ക്ക‌് കൊടുത്തിട്ടുണ്ട‌്. സ്വകാര്യവ്യക്തികളുടെ സംഭാവനകള്‍, ഓഹരിനിക്ഷേപങ്ങളുടെ ലാഭവിഹിതം എന്നിവകൂടി വിനിയോഗിച്ചാണ‌് ദൈനംദിനപ്രവൃത്തികളും 15 ജീവനക്കാരുടെ ശമ്ബളവും നല്‍കുന്നത‌്. വൈദ്യുതി, വെള്ള ബില്ലുകള്‍ കോര്‍പറേഷനാണ‌് അടയ‌്ക്കുന്നത‌്. ജാലിയന്‍വാലാബാഗിന‌ു മുന്നിലുള്ള അമര്‍ജ്യോതി (നിത്യവെളിച്ചം) കത്തിക്കാന്‍ ഐഒസി ഗ്യാസ‌് സിലിണ്ടറുകള്‍ നല്‍കുന്നുണ്ട‌്. യോഗം ചേരാത്ത ട്രസ്റ്റ‌്
പ്രധാനമന്ത്രി അധ്യക്ഷനും കേന്ദ്ര സാംസ‌്കാരികമന്ത്രി, കോണ്‍ഗ്രസ‌് അധ്യക്ഷന്‍, ലോക‌്സഭാ പ്രതിപക്ഷനേതാവ‌്, പഞ്ചാബ‌് ഗവര്‍ണര്‍, മുഖ്യമന്ത്രി തുടങ്ങിയവര്‍ അംഗങ്ങളുമായ ട്രസ്റ്റാണ‌് ജാലിയന്‍വാലാ ബാഗിന്റെ മേല്‍നോട്ടം വഹിക്കുന്നത‌്. 2010ന‌് ശേഷം ട്രസ്റ്റ‌് ഒരു യോഗംപോലും ചേര്‍ന്നിട്ടില്ലെന്നാണ‌് അമൃത‌്സറിലെ വിവരാവകാശപ്രവര്‍ത്തകനായ പി സി ശര്‍മയുടെ ആരോപണം.
ജാലിയന്‍വാലാ ബാഗിന്റെ ശോചനീയാവസ്ഥയെക്കുറിച്ചും ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളിലെ സുതാര്യതക്കുറവിനെക്കുറിച്ചും തെളിവുകള്‍ സഹിതം നിരവധി പരാതികള്‍ സാംസ‌്കാരിക മന്ത്രാലയത്തിനും പ്രധാനമന്ത്രി കാര്യാലയത്തിനും നല്‍കി. അനുകൂലമായ പ്രതികരണം ഉണ്ടായില്ലെന്നും ശര്‍മ പരാതിപ്പെടുന്നു. ട്രസ്റ്റിലെ അഴിച്ചുപണി
ട്രസ്റ്റിലെ സ്ഥിരം അംഗമായ കോണ്‍ഗ്രസ‌് അധ്യക്ഷനെ നീക്കാന്‍ ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ലോക‌്സഭയില്‍ ബില്‍ കൊണ്ടുവന്നത‌് വിവാദമായി. ചരിത്രത്തെ തമസ‌്കരിക്കാനുള്ള നീക്കമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശം. ട്രസ്റ്റ‌് പുനഃസംഘടിപ്പിച്ച‌് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്വേത‌്മല്ലിക‌്, പഞ്ചാബ‌് മുന്‍ മുഖ്യമന്ത്രി പ്രകാശ‌്സിങ് ബാദല്‍, ന്യൂനപക്ഷ കമീഷന്‍ മുന്‍ ചെയര്‍പേഴ‌്സണ്‍ തര്‍ലോചന്‍സിങ‌് എന്നിവരെ അംഗങ്ങളാക്കിയെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല.

Related News