Loading ...

Home youth

മൊബൈല്‍ ബാറ്ററി നിര്‍മിക്കാന്‍ ഭാവിയില്‍ കൂണും ഉപയോഗിച്ചേക്കാം

മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍ക്ക് അപചയം സംഭവിക്കുന്നത് തടയാന്‍ കൂണുപയോഗിക്കാന്‍ കഴിയുമോ? കഴിയുമെന്ന് ഒരുസംഘം അമേരിക്കന്‍ ഗവേഷകര്‍ കരുതുന്നു!പോര്‍ട്ടബെല്ല കൂണുകള്‍ ( portabella mushrooms ) ഉപയോഗിച്ച് പുതിയൊരിനം ലിഥിയം-അയണ്‍ ബാറ്ററി ആനോഡ് (ആനോഡ് എന്നാല്‍ ധനഇലക്ട്രോഡ്) സൃഷ്ടിക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ് കാലിഫോര്‍ണിയ സര്‍വകലാശാല, റിവര്‍സൈഡിലെ (യുസി റിവര്‍സൈഡ്) ഗവേഷകര്‍. 

കൂണുപയോഗിച്ച് ഗവേഷകര്‍ സൃഷ്ടിച്ച ബാറ്ററി ആനോഡ് ചെലവുകുറഞ്ഞതും പരിസ്ഥിതിക്ക് ദോഷം ചെയ്യാത്തതുമാണ്. നിലവില്‍ ലിഥിയം-അയണ്‍ ബാറ്ററി ആനോഡുകളുണ്ടാക്കാന്‍ ഉപയോഗിക്കുന്നത് സിന്തെറ്റിക് ഗ്രാഫൈറ്റാണ്. അത് നിര്‍മിക്കുക വളരെ ചെലവേറിയ പ്രക്രിയയാണ്. മാത്രമല്ല, പരിസ്ഥിതിക്ക് ദോഷം വരുത്തുകയും ചെയ്യും.ഗ്രാഫൈറ്റിന് പകരം ജൈവവസ്തുക്കളുപയോഗിച്ച് ബാറ്ററി നിര്‍മിക്കാനുള്ള സാധ്യതായണ് പുതിയ ഗവേഷണം തുറന്നുതരുന്നത്. ഫോണ്‍ ബാറ്ററികള്‍ മാത്രമല്ല, ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററികളും ഭാവിയില്‍ കൂണുകളുടെ സഹായത്തോടെ നിര്‍മിക്കാന്‍ കഴിയും. 

........................................................................................................................................................................................................................................................................................................................................................................
 
Mushrooms could power smartphoneകൂണില്‍നിന്ന് ബാറ്ററിയുണ്ടാക്കാനുള്ള വസ്തു രൂപപ്പെടുത്തുന്ന രീതി
........................................................................................................................................................................................................................................................................................................................................................................
സൂക്ഷ്മരന്ധ്രങ്ങള്‍ ധാരാളമുള്ള ജൈവവസ്തുക്കളെന്ന നിലയ്ക്കാണ് യുസി റിവര്‍സൈഡിലെ ഗവേഷകരുടെ ശ്രദ്ധ കൂണിലേക്ക് തിരിഞ്ഞത്. ദ്രാവകത്തിനും വായുവിനും സ്ഥിതിചെയ്യാന്‍ ധാരാളം സൂക്ഷ്മയിടങ്ങള്‍ കൂണിലുണ്ട്. ഊര്‍ജം സംഭരിക്കുന്നതിലും കൈമാറ്റം ചെയ്യുന്നതിലും ഇത് വളരെ പ്രധാനമാണ്. ബാറ്ററിയുടെ പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനം ഇതാണ്. à´•àµ‚ടാതെ, കൂണുകളില്‍ ഉയര്‍ന്ന സാന്ദ്രതയില്‍ പൊട്ടാസ്യം ലവണത്തിന്റെ സാന്നിധ്യവുമുണ്ട്. ഇലക്ട്രോലൈറ്റുകളുടെ പ്രവര്‍ത്തനം വഴി കൂടുതല്‍ സൂക്ഷ്മരന്ധ്രങ്ങള്‍ രൂപപ്പെടാനും ഊര്‍ജസംഭരണശേഷി വര്‍ധിക്കാനും ഇത് വഴിതുറക്കും. à´ªà´°à´®àµà´ªà´°à´¾à´—à´¤ ബാറ്ററിയിലെ ആനോഡുകളുടെ ശേഷി ക്രമേണ കുറഞ്ഞുവരും. അതേസമയം, ഗ്രാഫൈറ്റ് ആനോഡിന് പകരം കൂണില്‍നിന്നുള്ള വസ്തു ഉപയോഗിക്കുമ്പോള്‍, അതിന്റെ ശേഷി കുറയില്ല. à´‡à´¤àµà´¤à´°à´‚ ബാറ്ററികളുപയോഗിക്കുന്ന സെല്‍ഫോണുകളില്‍ ഭാവിയില്‍ ബാറ്ററി ശേഷി വര്‍ധിച്ചുവരും-യുസി റിവര്‍സൈഡിലെ എഞ്ചിനിയറിങ് വിദ്യാര്‍ഥി ബ്രന്നന്‍ ക്യാംബല്‍ പറയുന്നു. പുതിയ ലക്കം 'നേച്ചര്‍ സയന്റിഫിക് റിപ്പോര്‍ട്ട്‌സി'ലാണ് ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട് à´ªàµà´°à´¸à´¿à´¦àµà´§àµ€à´•à´°à´¿à´šàµà´šà´¤àµ. 

കൂണുകളില്‍നിന്നും മറ്റും വേര്‍തിരിച്ചെടുക്കുന്ന നാനോകാര്‍ബണ്‍ ഘടനകള്‍ക്ക്, ഗ്രാഫൈറ്റ് അധിഷ്ഠിത ആനോഡുകള്‍ക്ക് പകരമുള്ള സുസ്ഥിര ബദലുകളായി മാറാന്‍ കഴിയും - യുസി റിവര്‍സൈഡിലെ എഞ്ചിനിയറിങ് പ്രൊഫസര്‍ സെന്‍ഗിസ് ഒസ്‌കാന്‍ പറയുന്നു. à´•àµ‚ണുകളില്‍നിന്നുള്ള സൂക്ഷ്മഘടനകളെ താപപ്രക്രിയ ( heat treatment ) വഴി സൂക്ഷ്മരന്ധ്രങ്ങള്‍ നിറഞ്ഞ നാനോകാര്‍ബണ്‍ ഘടനകളായി മാറ്റുകയാണ് ഗവേഷകര്‍ ചെയ്തത്. ഊര്‍ജം സംഭരിക്കാന്‍ വളരെ വലിയ ആന്തരപ്രതലം സൂക്ഷ്മരന്ധ്രങ്ങള്‍ നിറഞ്ഞ ഘടനകളിലുണ്ടാകും. ബാറ്ററിയുടെ പ്രവര്‍ത്തന മികവില്‍ ഇത് വളരെ പ്രധാനമാണ്. 2020 ആകുമ്പോഴേക്കും ഭൂമുഖത്ത് 60 ലക്ഷം ഇലക്ട്രിക് വാഹനങ്ങളുണ്ടാകുമെന്നാണ് പ്രവചനം. അതിലെ ബാറ്ററികള്‍ക്കായി 9 ലക്ഷം ടണ്‍ ഗ്രാഫൈറ്റ് വേണ്ടിവരും. ഇത്രയും ഗ്രാഫൈറ്റ് സംശുദ്ധീകരിച്ചെടുക്കുമ്പോള്‍ ഭീമമായ രാസമലിനീകരണമുണ്ടാക്കും. à´‡à´¤àµà´¤à´°à´‚ മലിനീകരണമൊഴിവാക്കാനുള്ള മാര്‍ഗങ്ങളിലൊന്ന് ഗ്രാഫൈറ്റിന് പകരം പ്രകൃതിദത്തമായ ബദല്‍ കണ്ടെത്തുകയെന്നതാണ്. à´ˆ പശ്ചാത്തലത്തില്‍ യുസി റിവര്‍സൈഡ് ഗവേഷകരുടെ മുന്നേറ്റം പ്രധാന്യമര്‍ഹിക്കുന്നു. 

Related News