Loading ...

Home Education

ഐസിഎആര്‍--എഐഇഇഎ ബിരുദ, പിജി പ്രവേശനപരീക്ഷ

കൊച്ചി
രാജ്യത്തെ കാര്‍ഷിക സര്‍വകലാശാലകളില്‍ കാര്‍ഷിക, കാര്‍ഷിക അനുബന്ധ ബിരുദ, പിജി കോഴ്‌സുകളില്‍ 15 ശതമാനം അഖിലേന്ത്യ ക്വോട്ട പ്രവേശനത്തിനുള്ള പരീക്ഷയ‌്ക്ക‌് ഇപ്പോള്‍ അപേക്ഷിക്കാം. ഐസിഎആര്‍--എഐഇഇഎ (യുജി), ഐസിഎആര്‍--എഐഇഇഎ (പിജി), ഐസിഎആര്‍--എഐഇഇഎ--ജെആര്‍എഫ‌്/എസ‌്‌ആര്‍എഫ‌്(പിജിഎസ‌്) പരീക്ഷകള്‍ക്കാണ‌് അപേക്ഷ ക്ഷണിച്ചത‌്.
ഐസിഎആര്‍--എഐഇഇഎ (യുജി) കോഴ്‌സുകള്‍:
ബി‌എസ‌്സി അഗ്രികള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍/ഫോറസ‌്ട്രി/കമ്മ്യൂണിറ്റി സയന്‍സ‌്/സെറികള്‍ച്ചര്‍.
ബാച്ചിലര്‍ ഓഫ‌് ഫിഷറീസ‌് സയന്‍സ‌് (ബിഎഫ‌്‌എസ‌്സി).
ബിടെക‌് അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിങ‌്, ഡയറി ടെക‌്നോളജി, ബയോടെക‌്നോളജി, ഫുഡ‌് ടെക‌്നോളജി, ഫുഡ‌് ടെക‌്നോളജി. ബാച്ചിലര്‍ ഓഫ‌് ഫുഡ‌് ന്യൂട്രിഷ്യന്‍ .
ഐസിഎആര്‍--എഐഇഇഎ (യുജി) യോഗ്യത: അപേക്ഷിക്കുന്ന കോഴ‌്സനുസരിച്ച‌് ഫിസിക‌്സ‌്, കെമിസ‌്ട്രി, ബയോളജി/ മാത്തമാറ്റിക‌്സ‌്/അഗ്രികള്‍ച്ചര്‍ എന്നിവയില്‍ മുന്ന‌് വിഷയങ്ങള്‍ പഠിച്ച‌് പ്ലസ‌്ടു പാസായിരിക്കണം. അല്ലെങ്കില്‍ അവസാനവര്‍ഷ പരീക്ഷ എഴുതുന്നവരായിരിക്കണം. കുറഞ്ഞത്‌ 50 ശതമാനം മാര്‍ക്ക്‌ വേണം. എസ‌്സി/എസ‌്ടി, ഭിന്നശേഷി വിഭാഗത്തിന‌് 40 ശതമാനം മാര്‍ക്ക‌് വേണം. 2019 ആഗസ‌്ത‌് 31ന‌് കുറഞ്ഞ പ്രായം 16 വയസ‌്.
ഇതോടൊപ്പം ഐസിഎആര്‍--എഐഇഇഎ (പിജി), ഐസിഎആര്‍--എഐഇഇഎ--ജെആര്‍എഫ‌്/എസ‌്‌ആര്‍എഫ‌്(പിജിഎസ‌്) പ്രവേശനപരീക്ഷയ്‌ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്‌. www.ntaicar.nic.in വെബ‌്സൈറ്റിലൂടെ ഓണ്‍ലൈനായി ഏപ്രില്‍ 30 വരെ അപേക്ഷിക്കാം.

Related News