Loading ...

Home Education

കേരള സര്‍വകലാശാല അറിയിപ്പുകള്‍

പരീ​ക്ഷ​കള്‍ക്ക് മാറ്റ​മില്ല: 8 മുതല്‍ നട​ത്തുന്ന ആറാം സെമ​സ്റ്റര്‍ ബി.എ/ബി.​എ​സ്.സി/ബി.കോം (സി.​ബി.​സി.​എ​സ്.​എ​സ്) ഡിഗ്രി പരീ​ക്ഷ​ക​ളും, ആറാം സെമ​സ്റ്റര്‍ ബി.എ/ബി.​എ​സ് സി/ബി.കോം/ബി.​പി.എ/ബി.​ബി.എ/ബി.​സി.എ/ബി.​എ​സ്.​ഡബ്യൂ/ബി.​വോക് (ക​രി​യര്‍ റിലേ​റ്റഡ് സി.​ബി.​സി.​എ​സ്.​എ​സ്) ഡിഗ്രി പരീ​ക്ഷ​കളും മുന്‍ നിശ്ച​യിച്ച പ്രകാരം നട​ക്കും. പരീക്ഷാ തീയ​തി​ക​ളില്‍ മാറ്റ​മി​ല്ല. പ്രാക്ടി​ക്കല്‍: ആറാം സെമ​സ്റ്റര്‍ കരി​യര്‍ റിലേ​റ്റഡ് ബി.​പി.എ (വീ​ണ) പരീ​ക്ഷ​യുടെ പ്രാക്ടി​ക്കല്‍ 25, 26, 29 തീയ​തി​ക​ളിലും ബി.​പി.എ (മൃ​ദം​ഗം), ബി.​പി.എ (ഡാന്‍സ്) വിഷ​യ​ങ്ങ​ളുടെ പ്രാക്ടി​ക്കല്‍ 16, 17, 20 തീയ​തി​ക​ളിലും ശ്രീ.​സ്വാതി തിരു​നാള്‍ സംഗീത കോളേ​ജില്‍ നട​ത്തും. ആറാം സെമ​സ്റ്റര്‍ ബി.​പി.എ (വോ​ക്കല്‍) പരീ​ക്ഷ​യുടെ പ്രാക്ടി​ക്കല്‍ 11 മുതല്‍ ശ്രീ.​സ്വാതി തിരു​നാള്‍ സംഗീത കോളേ​ജില്‍ നട​ത്തും. ആറാം സെമ​സ്റ്റര്‍ സി.​ബി.​സി.​എസ് (2016 അഡ്മി​ഷന്‍ റഗു​ലര്‍, 2013, 2014 & 2015 അഡ്മി​ഷന്‍ സപ്ലി​മെന്റ​റി) ബി.​എ​സ് സി കെമി​സ്ട്രി, ഫിസിക്‌സ് വിഷ​യ​ങ്ങ​ളുടെ പ്രാക്ടി​ക്കലും വൈവാ വോസിയും 29 മുതല്‍ അതതു കോളേ​ജു​ക​ളില്‍ ആരം​ഭി​ക്കും. പരീ​ക്ഷാ​ഫലം: ഒന്നാം സെമ​സ്റ്റര്‍ ബി.എ ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്റ​റേ​ച്ചര്‍ പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റില്‍. പുനര്‍മൂ​ല്യ​നിര്‍ണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും 25 വരെ അപേ​ക്ഷി​ക്കാം. പരീ​ക്ഷാ​ഫീസ് : ഒന്നും രണ്ടും വര്‍ഷ ബി.​ബി.എ (ആ​ന്വല്‍ സ്‌കീം - പ്രൈവറ്റ് രജി​സ്‌ട്രേ​ഷന്‍) റഗു​ലര്‍, ഇംപ്രൂ​വ്‌മെന്റ്, സപ്ലി​മെന്ററി പരീ​ക്ഷ​കള്‍ക്ക് പിഴ കൂടാതെ 17 വരെയും 50 രൂപ പിഴ​യോടെ 25 വരെയും 125 രൂപ പിഴ​യോടെ 27 വരെയും രജി​സ്റ്റര്‍ ചെയ്യാം. റഗു​ലര്‍ പരീ​ക്ഷ​യുടെ ഓരോ പേപ്പ​റിനും 125 രൂപ വീതവും സപ്ലി​മെന്ററി/ഇംപ്രൂ​വ്‌മെന്റ് പരീ​ക്ഷ​യുടെ ഓരോ പേപ്പ​റിനും 150 രൂപ വീതവും അട​യ്ക്ക​ണം. 100 രൂപ മാര്‍ക്ക് ലിസ്റ്റിനും 200 രൂപ മൂല്യ​നിര്‍ണയ ക്യാമ്ബ് ഫീസായും ഓരോ വര്‍ഷ പരീക്ഷാ ഫീസി​നോ​ടൊ​പ്പവും അട​യ്ക്ക​ണം. തിരു​വ​ന​ന്ത​പു​രം, കൊല്ലം, ആല​പ്പുഴ ജില്ല​ക​ളില്‍ ഓരോ പരീ​ക്ഷാ​കേന്ദ്രം മാത്രമേ ഉണ്ടാവു​ക​യു​ള്ളൂ. വിശ​ദ​വി​വ​ര​ങ്ങള്‍ വെബ്‌സൈ​റ്റില്‍. തീയതി നീട്ടി : സര്‍വ​ക​ലാ​ശാ​ല​യുടെ കേരള സ്റ്റഡീസ് പഠ​ന​വ​കു​പ്പില്‍ ആരം​ഭി​ക്കുന്ന 'മല​യാ​ള​സാ​ഹി​ത്യം, കേര​ള​പ​ഠ​നവും മാദ്ധ്യ​മ​പ​ഠ​നവും' എന്ന പി.ജി കോഴ്‌സി​ലേക്ക് അപേ​ക്ഷി​ക്കു​ന്ന​തി​നു​ളള അവ​സാന തീയതി: 22. വിശ​ദ​വി​വ​ര​ങ്ങള്‍ക്ക് www.admissions.keralauniversity.ac.in.

Related News