Loading ...

Home National

പിഎന്‍ബി വായ്പാ തട്ടിപ്പ്; നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍

വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദി ലണ്ടനില്‍ അറസ്റ്റിലായി . മോദിയെ വിട്ടു കിട്ടണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥനയിലാണ് നടപടി. നീരവിനെ ഇന്ന് ലണ്ടനിലെ കോടതിയില്‍ ഹാജരാക്കും.

കോടികള്‍ വായ്പ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വജ്ര വ്യവസായിക്കെതിരെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13500 കോടിയുടെ ബാങ്ക് വായ്പ്പയെടുത്ത് തിരിച്ചടച്ചില്ലെന്ന കേസാണ് നീരവിന്‍റെ പേരിലുള്ളത്.

നേരത്തെ ലണ്ടനില്‍ നിന്നുള്ള നീരവിന്‍രെ ദൃശ്യങ്ങള്‍ ഒരു പ്രമുഖ ഇംഗ്ലീഷ് മാധ്യമം പുറത്തു വിട്ടിരുന്നു.

നേരത്തെ വെസ്റ്റ് മിനിസ്റ്റര്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നീരവിനെ എന്നാണ് ഇന്ത്യയ്ക്ക് കെെമാറുകയെന്ന് വ്യക്തമല്ല.

Related News