Loading ...

Home National

ഇന്ന് ലോക അര്‍ബുദദിനം

ഇന്ന് ഫെബ്രുവരി 4, ലോക അര്‍ബുദദിനം. അര്‍ബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തി, അര്‍ബുദരോഗം മുന്‍കൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലെക്കുമായി, എല്ലാ വര്‍ഷവും ഫെബ്രുവരി 4, ലോക അര്‍ബുദദിനമായി ആചരിക്കപ്പെടുന്നു.ഇന്ന് അര്‍ബുദം അഥവാ കാന്‍സര്‍ ഒരു സര്‍വ്വസാധാരണ രോഗമായി മാറിക്കഴിഞ്ഞു. മാറുന്ന ജീവിതരീതിയും ഭക്ഷണരീതിയും ആണ് ഇതിലേക്കു നയിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മുദ്രാവാക്യമായ ണഋ ഇഅച, ക ഇഅച ആണ് ഈ വര്‍ഷത്തെയും കാന്‍സര്‍ ദിനത്തിന്റെ മുദ്രാവാക്യം.പുകവിമുക്ത പരിസ്സരം കുട്ടികള്‍ക്ക് നല്‍കുക, ശാരീരികമായി പ്രവര്‍ത്തനനിരതനായി, സമീകൃത, ആരോഗ്യദായകമായ ആഹാരം ശീലമാക്കി അമിതവണ്ണം ഒഴിവാക്കുക, കരളിലും ഗര്‍ഭാശയത്തിലും അര്‍ബുദം ഉണ്ടാക്കുന്ന വൈറസ് നിയന്ത്രണ പ്രതിരോധ കുത്തിവെപ്പുകളെ ക്കുറിച്ച് പഠിക്കുക, അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക ഇത്തരത്തിലുള്ള ആരോഗ്യ ശീലങ്ങള്‍ പാലിച്ച് നാല്‍പ്പതു ശതമാനം അര്‍ബുദങ്ങളും തടയാം.

Related News