Loading ...

Home National

ഡേറ്റാ നിരീക്ഷണ വിജ്ഞാപനം; കേന്ദ്രസർക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: കേന്ദ്രസർക്കാരിന്‍റെ ‘ഡേറ്റാ നിരീക്ഷണ വിജ്ഞാപനം’ പരിശോധിക്കുമെന്ന് സുപ്രിംകോടതി. സംഭവത്തില്‍ ആറാഴ്ചയ്ക്കകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട്  കോടതി നോട്ടീസുമയച്ചു.

ഉത്തരവ് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് ആരോപിച്ചുള്ള പൊതുതാത്പര്യഹർജികൾ കോടതി ഫയലിൽ സ്വീകരിച്ചു. അഭിഭാഷകരായ ശ്രേയ സിംഗാൾ, തൃണമൂൽ കോൺഗ്രസ് എംഎൽഎ മഹുവ മോയിത്ര എന്നിവരുൾപ്പടെയുള്ളവരാണ് ഹർജികളുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

സ്വകാര്യത പൗരാവകാശമായി കണക്കാക്കുന്ന സുപ്രിം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരിന്‍റെ പുതിയ വിജ്ഞാപനം നിലനിൽക്കുന്നതല്ലെന്നും റദ്ദാക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. എന്നാൽ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. കേന്ദ്രസർക്കാരിന്‍റെ ഭാഗം വിശദമായി കേട്ട ശേഷമേ സ്റ്റേയുടെ കാര്യത്തിൽ തീരുമാനമെടുക്കാനാകൂ എന്നും കോടതി വ്യക്തമാക്കി.

Related News