Loading ...

Home National

കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവെച്ചു, രാഷ്ട്രീയ ലോക് സമതാ പാര്‍ടി എന്‍ഡിഎ വിട്ടു; പ്രതിപക്ഷ യോഗത്തില്‍ പങ്കെടുത്തേക്കും

കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവച്ചു. അദ്ദേഹത്തിന്റെ പാര്‍ടിയായ രാഷ്ട്രീയ ലോക് സമതാ പാര്‍ടി (ആര്‍എല്‍എസ്‌പി) എന്‍ഡിഎ ബന്ധം അവസാനിപ്പിച്ചതിന്‌ പിന്നാലെയാണ്‌ രാജി. ഇന്ന് നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കില്ലെന്ന്‌ ഉപേന്ദ്ര കുശ്വാഹ നേരത്തേ അറിയിച്ചിരുന്നു. ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ടികളുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

പാര്‍ലമെന്റ് ശീതകാല സമ്മേളനം നാളെ തുടങ്ങാനിരിക്കെയാണ് എന്‍ഡിഎക്ക്‌ തിരിച്ചടി നല്‍കി ആര്‍എല്‍എസ്‌പി മുന്നണി വിടുന്നത്‌. ബിഹാറില്‍ ലോക്‌സഭാ സീറ്റ് വിഭജനത്തെ തുടര്‍ന്നാണ് കുശ്വാഹയും പാര്‍ടിയും ബിജെപിയുമായി അകന്നത്. 2014-ല്‍ ബിജെപിക്കൊപ്പം എന്‍ഡിഎ സഖ്യത്തില്‍ മത്സരിച്ച ആര്‍എല്‍എസ്പി മൂന്ന് സീറ്റുകളില്‍ വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ നിതീഷ് കുമാറിന്റെ ജെഡിയു എന്‍ഡിഎയിലേക്ക് തിരിച്ചെത്തിയതോടെ കഴിഞ്ഞ തവണത്തേതിനേക്കാളും കുറഞ്ഞ സീറ്റുകളാണ് ആര്‍എല്‍എസ്‌പിക്ക് നല്‍കിയതാണ് അവരെ ചൊടിപ്പിച്ചത്. ബിഹാറില്‍ ലാലു പ്രസാദിന്റെ ആര്‍ജെഡിയുമായുമായും കോണ്‍ഗ്രസുമായും ആര്‍എല്‍എസ്‌പി സഖ്യത്തിലേര്‍പ്പെടുമെന്നാണ് കരുതുന്നത്. ഇതിനിടെ ലോക് താന്ത്രിക് ജനതാ ദള്‍ നേതാവ് ശരത് യാദവുമായും ഉപേന്ദ്ര കുശ്വാഹ ചര്‍ച്ച നടത്തിയിരുന്നു.

Related News