Loading ...

Home Business

ജഗ്‌മോഹൻ ഡാൽമിയ അന്തരിച്ചു

കൊൽക്കത്ത∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് ജഗ്‌മോഹൻ ഡാൽമിയ (75) അന്തരിച്ചു.

കൊൽക്കത്തയിലെ ബി.എം. ബിർല ആശുപത്രിയിൽ ഹൃദയാഘാതം മൂലമായിരുന്നു മരണം. ഭാര്യ ചന്ദ്രലേഖ. രണ്ടു മക്കൾ.പ്രമുഖ വ്യവസായി കൂടിയായ ഡാൽമിയയെ നെഞ്ചുവേദനയെത്തുടർന്ന് വ്യാഴാഴ്ച വൈകിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയ ധമനിയിൽ രക്തം കട്ടകെട്ടിയതിനെത്തുടർന്ന് ആൻജിയോപ്ലാസ്റ്റി നടത്തിയെങ്കിലും ആരോഗ്യനില വഷളാകുകയായിരുന്നു. ഇന്നലെ രാത്രി മരണം സംഭവിച്ചു.

 1940 മേയ് 30ന് കൊൽക്കത്തിയിലാണു ജഗ്‌മോഹൻ ഡാൽമിയ ജനിച്ചത്. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ, ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിൽ എന്നിവയുടെ പ്രസിഡന്റായിരുന്നു. 1979ൽ ബിസിസിഐയിൽ അംഗമായി, 1983ൽ ട്രഷറർ, 2001 മുതൽ മൂന്നു വട്ടം പ്രസിഡന്റ്. 1997 മുതൽ മൂന്നു വർഷം ഐസിസി പ്രസിഡന്റായിരുന്നു.


സാമ്പത്തിക ക്രമക്കേടുകൾ ആരോപിക്കപ്പെട്ട് 2005ൽ‌ ബിസിസിഐയിൽ നിന്നു പുറത്താക്കപ്പെട്ട ഡാൽമിയ ഇക്കഴിഞ്ഞ മാർച്ചിലാണ് വീണ്ടും പ്രസിഡന്റായത്.

Related News