Loading ...

Home National

ശിവലിംഗത്തിലെ തേളിനെപ്പോലെയാണ് മോദി; തരൂര്‍‌

ബെംഗളൂരു : ശിവലിംഗത്തിലിരിക്കുന്ന തേളിനെപ്പോലെയാണ് മോദിയെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കൈകൊണ്ട് അതിനെ മാറ്റാന്‍ സാധിക്കില്ല. ചെരിപ്പോ മറ്റോ ഉപയോഗിച്ച്‌ അടിക്കാമെന്നാണെങ്കില്‍ അതിനും സാധിക്കില്ലെന്ന് തരൂര്‍ പറഞ്ഞു. ബെംഗളൂരു സാഹിത്യോല്‍സവത്തില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു തരൂരിന്റെ പരാമര്‍ശം.

ആര്‍‌എസ്‌എസിലെ ഒരാള്‍ ഒരു മാധ്യമപ്രവര്‍ത്തകനോടു പറഞ്ഞ അസാധാരണ അലങ്കാര പ്രയോഗം ഇതാണ് എന്ന് പറഞ്ഞാണ് തരൂര്‍‌ ആരംഭിച്ചത്. തരൂരിന്റെ പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുതിയ പുസ്തകത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് അദ്ദേഹം ബെംഗളൂരുവില്‍ എത്തിയത്. നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നതിനു മുന്‍പാണ് തരൂര്‍ പരാമര്‍ശിച്ച വിശേഷണങ്ങളുള്‍പ്പെടുന്ന ലേഖനം ഒരു ദേശീയ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.
എന്നാല്‍ തരൂരിന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി കഴിഞ്ഞു. ശിവനെ അവഹേളിച്ച സംഭവത്തില്‍ മാപ്പു പറയണമെന്നു കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍‌ ഗാന്ധിയോട് ആവശ്യപ്പെട്ടു. രാഹുല്‍‌ ഗാന്ധി ശിവഭക്തനാണെന്നാണു സ്വയം അവകാശപ്പെടുന്നത്. അദ്ദേഹത്തിന്റെ കീഴിലെ നേതാക്കളിലൊരാള്‍ ശിവലിംഗത്തെയും മഹാദേവനെയും അപമാനിച്ചിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ രാഹുല്‍ മറുപടി പറയണമെന്നും രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.

Related News