Loading ...

Home National

ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കല്‍: അലോക് വര്‍മ സുപ്രീംകോടതിയെ സമീപിച്ചു

 à´¸à´¿à´¬à´¿à´ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ സുപ്രീംകോടതിയെ സമീപിച്ചു. ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കിയത് ചോദ്യംചെയ്താണ് അലോക് വര്‍മ സുപ്രീംകോടതിയെ സമീപിച്ചത്‌. ഹര്‍ജി മറ്റന്നാള്‍ പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.

ഡയറക്ടര്‍ അലോക് വര്‍മയോടും സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയോടും അവധിയില്‍ പോകാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇരുവരുടേയും സിബിഐ ആസ്ഥാനത്തെ ഓഫീസുകള്‍ അടച്ചുപൂട്ടുകയും ചെയ്തു.

ഹൈദരാബാദ് സ്വദേശിയായ വ്യവസായി സതീഷ് സനക്ക് എതിരായ അന്വേഷണ നടപടികള്‍ അവസാനിപ്പിക്കാന്‍ 2.95 കോടി രൂപ ഇടനിലക്കാരിലൂടെ സിബിഐ അധികാരശ്രേണിയിലെ രണ്ടാമനായ അസ്താന കൈപ്പറ്റിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ക്ക് തുടക്കമായത് .

അസ്താനക്കെതിരെ കേസെടുത്തത് അലോക് വര്‍മയാണ്. കേസില്‍ അന്വേഷണം തുടരാമെന്നും എന്നാല്‍ കേസ് പരിഗണിക്കുന്ന 29 വരെ അസ്താനയെ അറസ്റ്റ് ചെയ്യരുതെന്നും ഡല്‍ഹി ഹൈക്കോടതി ഇന്നലെ വിധിച്ചിരുന്നു.

Related News