Loading ...

Home National

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു

ന്യൂ​ഡ​ല്‍​ഹി: അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ചു. മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍, ഛത്തീ​സ്ഗ​ഡ്, മി​സോ​റാം, തെ​ലു​ങ്കാ​ന എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നൊ​രു​ങ്ങു​ന്ന​ത്. മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ഒ.​പി.​റാ​വ​ത്താ​ണ് തീ​യ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​ത്. അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലും പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ല്‍ വ​ന്നു​വെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു.

ഛത്തീ​സ്ഗ​ഡ് ഒ​ഴി​കെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ഒ​റ്റ ഘ​ട്ട​മാ​യാ​ണ് വോ​ട്ടെ​ടു​പ്പ്. അ​തേ​സ​മ​യം ഛത്തീ​സ്ഗ​ഡി​ല്‍ ര​ണ്ട് ഘ​ട്ട​മാ​യാ​ണ് വോ​ട്ടെ​ടു​പ്പ്. ന​വം​ബ​ര്‍ 12-ന് വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച്‌ ഡി​സം​ബ​ര്‍ ഏ​ഴി​ന് വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് സം​സ്ഥാ​ന​ങ്ങ​ളി​ലെ തെരഞ്ഞെടുപ്പ് തീ​യ​തി​ക​ള്‍ ക​മ്മീ​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 

ഛത്തീ​സ്ഗ​ഡി​ല്‍ ന​വം​ബ​ര്‍ 12നാ​ണ് ആ​ദ്യ ഘ​ട്ട​വോ​ട്ടെ​ടു​പ്പ്. ന​വം​ബ​ര്‍ 20നാ​ണ് ര​ണ്ടാം ഘ​ട്ട​വോ​ട്ടെ​ടു​പ്പ്. ആ​ദ്യ​ഘ​ട്ട​തി​ല്‍ 18 മ​ണ്ഡ​ല​ങ്ങ​ളി​ലും ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ 72 മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. 

ന​വം​ബ​ര്‍ 28നാ​ണ് മ​ധ്യ​പ്ര​ദേ​ശി​ലും മി​സോ​റാ​മി​ലും വോ​ട്ടെ​ടു​പ്പ്. ഡി​സം​ബ​ര്‍ ഏ​ഴി​നാ​ണ് രാ​ജ​സ്ഥാ​നി​ലെ​യും തെ​ലു​ങ്കാ​ന​യി​ലെ​യും വോ​ട്ടെ​ടു​പ്പ്. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും ഫ​ല​പ്ര​ഖ്യാ​പ​നം ഡി​സം​ബ​ര്‍ 11നാ​ണ്. 

മി​സോ​റാ​മി​ലെ 50 അം​ഗ നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി ഡി​സം​ബ​ര്‍ 15നാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. ഛത്തീ​സ്ഗ​ഡി​ല്‍ 90 അം​ഗ നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി 2019 ജ​നു​വ​രി അ​ഞ്ചി​നും പൂ​ര്‍​ത്തി​യാ​കും. മ​ധ്യ​പ്ര​ദേ​ശി​ലെ 230 അം​ഗ നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി 2019 ജ​നു​വ​രി ഏ​ഴി​നും രാ​ജ​സ്ഥാ​നി​ലെ 200 അം​ഗ നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി ജ​നു​വ​രി 20നും ​അ​വ​സാ​നി​ക്കും. അ​തേ​സ​മ​യം തെ​ലു​ങ്കാ​ന​യി​ല്‍ 119 അം​ഗ നി​യ​മ​സ​ഭ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​കു​ന്ന​തി​ന് മു​ന്‍​പ് പി​രി​ച്ചു​വി​ട്ടി​രു​ന്നു.

Related News