Loading ...

Home National

ക​ര്‍​ഷ​ക മാ​ര്‍​ച്ച്‌ പോ​ലീ​സ് ത​ട​ഞ്ഞു; യുപി-ഡ​ല്‍​ഹി അ​തി​ര്‍​ത്തി​യി​ല്‍ വ​ന്‍ സം​ഘ​ര്‍​ഷം

ന്യൂ​ഡ​ല്‍​ഹി: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നി​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ ശ്ര​മി​ച്ച പ​ടു​കൂ​റ്റ​ന്‍ ക​ര്‍​ഷ​ക മാ​ര്‍​ച്ച്‌ പോ​ലീ​സ് ത​ട​ഞ്ഞു. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ക​ര്‍​ഷ​ക​വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്ക് എ​തി​രെ​യു​ള്ള മാ​ര്‍​ച്ച്‌ ത​ട​യാ​ന്‍ ഡ​ല്‍​ഹി അ​തി​ര്‍​ത്തി​യി​ല്‍ സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡു​ക​ള്‍‌ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി. ക​ര്‍​ഷ​ക​ര്‍​ക്ക് നേ​രെ പോ​ലീ​സ് ക​ണ്ണീ​ര്‍​വാ​ത​ക​വും ജ​ല​പീ​ര​ങ്കി​യും പ്ര​യോ​ഗി​ച്ചു. ഡ​ല്‍​ഹി അ​തി​ര്‍​ത്തി​യി​ല്‍ സം​ഘ​ര്‍​ഷാ​വ​സ്ഥ തു​ട​രു​ക​യാ​ണ്.

 

@ANI
 #WATCH Visuals from UP-Delhi border where farmers have been stopped during 'Kisan Kranti Padyatra'. Police use water cannons to disperse protesters after protesters broke the barricades

7:58 AM - Oct 2, 2018

സെ​പ്റ്റം​ബ​ര്‍ 23ന് ​ഹ​രി​ദ്വാ​റി​ല്‍ നി​ന്നാ​രം​ഭി​ച്ച മാ​ര്‍​ച്ചി​ല്‍ എ​ഴു​പ​തി​നാ​യി​ര​ത്തോ​ളം ക​ര്‍​ഷ​ക​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ഭാ​ര​തീ​യ കി​സാ​ന്‍ യൂ​ണി​യ​ന്‍റെ(​ബി​കെ​യു) നേ​തൃ​ത്വ​ത്തി​ല്‍ കി​സാ​ന്‍ ക്രാ​ന്തി പ​ദ​യാ​ത്ര എ​ന്ന പേ​രി​ലാ​ണ് റാ​ലി. കാ​ര്‍​ഷി​ക വാ​യ്പ​ക​ള്‍ എ​ഴു​തി​ത്ത​ള്ള​ണം, ക​ര്‍​ഷി​ക വി​ള ഇ​ന്‍​ഷു​റ​ന്‍​സ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്ക​ണം, ചെ​റു​കി​ട ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ‍്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് മാ​ര്‍​ച്ച്‌. .

 

അ​തി​ര്‍​ത്തി ക​ട​ന്നെ​ത്തു​ന്ന ക​ര്‍​ഷ​ക​രെ ത​ട​യാ​ന്‍ വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ബാ​രി​ക്കേ​ഡു​ക​ളെ മ​റി​ക​ട​ന്നു ക​ര്‍​ഷ​ക​ര്‍ മു​ന്നോ​ട്ടു​പോ​കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് ന​ട​പ​ടി എ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​ര്‍​ഷ​ക​ര്‍​ക്ക് നേ​രെ പോ​ലീ​സ് ലാ​ത്തി വീ​ശി. ക​ര്‍​ഷ​ക റാ​ലി സ​മാ​ധാ​ന​പ​ര​മാ​യാ​ണ് മു​ന്നോ​ട്ടു​നീ​ങ്ങു​ന്ന​ത്, പി​ന്നെ എ​ന്തി​നാ​ണ് ത​ട​യു​ന്ന​തെ​ന്നും ബി​കെ​യു പ്ര​സി​ഡ​ന്‍റ് ന​രേ​ഷ് തി​കൈ​ത് ചോ​ദി​ച്ചു. .

 
ക​ര്‍​ഷ​ക​ര്‍ മാ​ര്‍​ച്ച്‌ എ​ത്തു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കി​ഴ​ക്ക്, വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Related News