Loading ...

Home National

മോദിക്ക് ജന്മദിനാശംസ നേര്‍ന്ന് മോഹന്‍ലാല്‍; നന്ദി പറഞ്ഞ് പ്രധാനമന്ത്രി, സൂപ്പര്‍ താരത്തിന്റെ രാഷ്ട്രീയ പ്രവേശത്തില്‍ വീണ്ടും അഭ്യൂഹങ്ങള്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിന ആശംസ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. പ്രധാനമന്ത്രിയുടെ ആയുരാരോഗ്യത്തിന് പ്രാര്‍ഥിക്കുന്നതായി മോഹന്‍ലാല്‍ ആശംസാ സന്ദേശത്തില്‍ അറിയിച്ചു.ട്വിറ്ററിലൂടെയാണ് മോഹന്‍ലാല്‍ മോദിക്ക് ആശംസ നേര്‍ന്നത്. പ്രധാനമന്ത്രിയുടെ ആരോഗ്യത്തിനും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ജോലി ചെയ്യുന്നതിനുള്ള ഊര്‍ജത്തിനുമായി പ്രാര്‍ഥിക്കുന്നതായി ലാല്‍ സന്ദേശത്തില്‍ പറഞ്ഞു.

Happy Birthday to our beloved Prime Minister Shri @narendramodi Ji. Prayers for your good health and lots of energy for your relentless work. @PMOIndia #HappyBdayPMModi
മോഹന്‍ലാലിന്റെ ആശംസയ്ക്ക് മോദി നന്ദി അറിയിച്ചു.അടുത്തിടെ നടന്ന മോദി-ലാല്‍ കൂടിക്കാഴ്ച രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയ്ക്കു വഴിവച്ചിരുന്നു. à´¡à´²àµâ€à´¹à´¿à´¯à´¿à´²àµâ€ പ്രധാനമന്ത്രിയുടെ വസതിയിലാണ് മോഹന്‍ലാല്‍ മോദിയെ കണ്ടത്. മാതാവിന്റെയും പിതാവിന്റെയും പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രിയെ കണ്ടത് എന്നായിരുന്നു ലാല്‍ മാധ്യമങ്ങളോടു പറഞ്ഞത്.മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങളും ചിത്രവും മോദി ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാവുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. ഇക്കാര്യം അറിയില്ലെന്നാണ് ലാല്‍ പ്രതികരിച്ചത്.
 ലാലിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി നേതൃത്വം നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ ഉള്‍പ്പെടെ സിനിമാ രംഗത്തെ ഒട്ടേറെ പ്രമുഖരെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ബിജെപി നീക്കം നടത്തുന്നുണ്ടെന്നും വാര്‍ത്തകളുണ്ട്.

Related News