Loading ...

Home National

തെലങ്കാന നിയമസഭ പിരിച്ചുവിട്ടു; സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക്‌

കാലാവധി തികയുന്നതിന്‌ മുമ്ബ്‌ തെരഞ്ഞെടുപ്പ്‌ നടുത്തുന്നതിനായി തെലങ്കാന നിയമസഭ പിരിച്ചുവിട്ടു. കാലാവധി തീരാന്‍ എട്ടുമാസം ബാക്കിനില്‍ക്കെയാണ്‌ നടപടി. നിയമസഭ പിരിച്ചുവിട്ടുള്ള പ്രേമേയം മന്ത്രിസഭ പാസാക്കി. തുടര്‍ന്ന്‌ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും മറ്റ്‌ മന്ത്രിമാരും ഗവര്‍ണറെ കണ്ട്‌ കാര്യങ്ങള്‍ വിശദീകരിച്ചു. 

ഇപ്പോഴുള്ള അനുകൂല സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാനാണ്‌ തെലുങ്കാന രാഷ്‌ട്ര സമിതി(ടിആര്‍എസ്‌) യുടെ നീക്കം. നിയമസഭാ തെരഞ്ഞെടുപ്പ്‌ കഴിയുംവരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ കെ ചന്ദ്രശേഖര റാവുവിനോട്‌ നിര്‍ദ്ദേശിച്ചു. 

Related News