Loading ...

Home National

ഇന്ത്യാ- അമേരിക്ക സൈനിക കരാര്‍: ഗുണഭോക്താവ് അമേരിക്കമാത്രം

ന്യൂഡല്‍ഹി>ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒപ്പിട്ട സമ്ബൂര്‍ണ സൈനിക ആശയവിനിമയ സുരക്ഷാ കരാറിന്റെ (കോംകാസ) ഗുണഭോക്താവ് അമേരിക്ക മാത്രമായിരിക്കും. ആണവകരാറിനുശേഷമുള്ള ഏറ്റവും വലിയ കരാറെന്നാണ് ഇതിനെ സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. ആയുധങ്ങള്‍ വാങ്ങുന്നതിലും വികസിപ്പിക്കുന്നതിലും അമേരിക്കയെ അമിതമായി ആശ്രയിക്കാന്‍ വഴിയൊരുക്കുന്നതാണ് കരാര്‍വ്യവസ്ഥകള്‍.

അമേരിക്കന്‍ നിര്‍മിത സൈനിക ഉപകരണങ്ങളിലെ സാങ്കേതികവിദ്യ കൈമാറുമെന്നതാണ് കരാറിന്റെ നേട്ടമായി കൊട്ടിഘോഷിക്കുന്നത്. സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ഇന്ത്യക്ക് സ്വന്തമായി ഉപകരണങ്ങള്‍ വികസിപ്പിക്കാമെന്ന് സര്‍ക്കാര്‍ വാദിക്കുന്നു.

എന്നാല്‍, ഇത് അസാധ്യമാക്കുന്ന വിധത്തിലാണ് കരാറിലെയും അനുബന്ധകരാറിലെയും വ്യവസ്ഥകള്‍. പ്രതിരോധമേഖലയില്‍ ആഴത്തിലുള്ള സഹകരണത്തിനും പങ്കാളിത്തത്തിനുമാണ് ഇരുരാജ്യവും തമ്മില്‍ തീരുമാനമായത്.
അതായത്, അമേരിക്ക അറിയാതെയുള്ള പ്രതിരോധസംഭരണവും വികസനവും ഭാവിയില്‍ നടക്കില്ല. അമേരിക്കയുമായുള്ള സംയുക്ത സംരംഭങ്ങള്‍ക്കുള്ള നീക്കം ഇതര രാജ്യങ്ങള്‍ ഇന്ത്യയെ അവിശ്വാസത്തോടെ കാണുന്നതിന‌് ഇടയാക്കും. ഏതെങ്കിലും രാജ്യത്തെമാത്രം ആശ്രയിച്ചുള്ള പ്രതിരോധതന്ത്രം ഇന്ത്യയുടെ പരമ്ബരാഗത നയങ്ങളില്‍നിന്നുള്ള വ്യതിചലനവും അപകടകരവുമാണ്. റഷ്യ ഉള്‍പ്പെടെയുള്ള സുഹൃത്രാജ്യങ്ങളുമായുള്ള സൈനികസഹകരണത്തിനും ഇറാന്‍ എണ്ണഇറക്കുമതിക്കും ഈ കരാര്‍ പ്രശ്നം സൃഷ്ടിക്കും. അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി ഇറാന്‍ എണ്ണ ഇറക്കുമതി കുറച്ചത് ഇന്ത്യക്ക് വലിയ സാമ്ബത്തികബാധ്യത വരുത്തിയിട്ടുമുണ്ട്.

അമേരിക്കന്‍ സൈന്യത്തിന‌് ഇന്ത്യയുടെ സൈനികത്താവളങ്ങളില്‍ പ്രവേശിക്കാനും ഉപയോഗിക്കാനും അനുമതി നല്‍കുന്ന ലോജിസ്റ്റിക്സ് സപ്പോര്‍ട്ട് ഉടമ്ബടിയില്‍ നേരത്തെ ഒപ്പിട്ടിരുന്നു. സൈനികനീക്കത്തിന‌് ആവശ്യമായ വിഭവങ്ങളും സൗകര്യങ്ങളും സംഘടിപ്പിക്കാന്‍ പരസ്പര വിനിമയത്തിനുള്ള കരാര്‍വഴി ഇന്ത്യ ഔപചാരികമായി അമേരിക്കയുടെ സൈനിക സഖ്യകക്ഷിയായി മാറിയിരുന്നു. ഈ കരാര്‍പ്രകാരം അമേരിക്കന്‍ നാവിക, വ്യോമസേനകള്‍ക്ക് സൈനികനീക്കത്തിനും ഇന്ധനം നിറയ്ക്കാനും സേവനങ്ങള്‍ക്കും ഇന്ത്യയുടെ വ്യോമ-നാവിക താവളങ്ങള്‍ പതിവായി ഉപയോഗിക്കാം. മറ്റു രാജ്യങ്ങളില്‍ സൈനിക ആക്രമണം നടത്താന്‍ അമേരിക്കന്‍ സേനയ്ക്ക് ഇന്ത്യയുടെ സൈനികത്താവളങ്ങള്‍ പ്രയോജനപ്പെടുത്താം.

Related News