Loading ...

Home Kerala

അഭിഭാഷകര്‍ ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നത് അനുവദിക്കാനാകില്ലെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ്

കൊച്ചി: കേസ് കേള്‍ക്കാന്‍ സ്വന്തം ഇഷ്ടപ്രകാരം അഭിഭാഷകര്‍ ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന രീതി അനുവദിക്കാനാകില്ലെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി. അഭിഭാഷകരുടെ ആവശ്യ പ്രകാരം ബെഞ്ച് മാറ്റി നല്‍കിയ മുന്‍ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനികിന്റെ നടപടി റദ്ദാക്കിക്കൊണ്ടാണ് പുതുതായി ചുമതലയേറ്റ ആക്ടിങ് ചീഫ് ജസ്റ്റിന്റെ പരാമര്‍ശം. കേസ് കേള്‍ക്കേണ്ട ജഡ്ജിയെ തീരുമാനിക്കേണ്ടത് അഭിഭാഷകരല്ലെന്നും ഇത്തരമൊരവസ്ഥ ആശാസ്യമല്ലെന്നും ജസ്റ്റിസ് ഋഷികേശ് റോയി വ്യക്തമാക്കി.

ജസ്റ്റിസ് ചിദംബരേഷിന്റെ ബെഞ്ചില്‍ നിന്നും കേസ് മാറ്റി നല്‍കണമെന്ന നാല് അഭിഭാഷകരുടെ ആവശ്യം ജസ്റ്റിസ് ആന്റണി ഡൊമിനിക് അധ്യക്ഷനായിരിക്കെ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗീകരിച്ചിരുന്നു.

Related News