Loading ...

Home National

ഇനി തീരുമാനം തിരുത്തില്ലെന്ന് വ്യക്തമാക്കി ബിജെപി കേന്ദ്ര നേതൃത്വം; മനസില്ലാ മനസോടെ മിസോറാം ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കാന്‍ സന്നദ്ധനായി കുമ്മനം രാജശേഖരന്‍

ന്യൂഡല്‍ഹി: മിസോറാം ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചെങ്കിലും രാഷ്ട്രപതിയുടെ നിയമന ഉത്തരവ് പുറത്തിറങ്ങിയ സാഹചര്യത്തില്‍ ഗവര്‍ണര്‍ പദവി ഏറ്റെടുത്ത് കുമ്മനം രാജശേഖരന്‍. മനസില്ലാ മനസോടെ തന്നെ അദ്ദേഹം നാളെ മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും. നാളെ രാവിലെ 11.15നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ബിജെപി അധ്യക്ഷ സ്ഥാനത്തു നിന്നും കുമ്മനത്തെ മാറ്റാന്‍ വേണ്ടിയാണ് ഗവര്‍ണര്‍ സ്ഥാനം നല്‍കിയതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് അദ്ദേഹം ബിജെപി കേന്ദ്രനേതാക്കളെ കാണാന്‍ എത്തിയത്.ഒരു സ്ഥാനവും മോഹിച്ചിട്ടില്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്നും കുമ്മനം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതേസമയം രാഷ്ട്രപതിയുടെ ഉത്തരവ് നിരസിക്കില്ലെന്നും സൂചനയും അതിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണു കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിയമിച്ചത്. മിസോറമിലെ നിലവിലെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മ ഈ മാസം 28നു സ്ഥാനമൊഴിയുന്ന സാഹചര്യത്തിലായിരുന്നു നിയമനം. ഈ വര്‍ഷം ഒടുവില്‍ മിസോറമില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്.2015 ഡിസംബറിലാണ് അദ്ദേഹം ഏറക്കുറെ അപ്രതീക്ഷിതമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായത്. ഇപ്പോള്‍ ഗവര്‍ണര്‍സ്ഥാനത്ത് എത്തുന്നതും അപ്രതീക്ഷിതമായിത്തന്നെ. ഗവര്‍ണര്‍പദവിയിലെത്തുന്ന പതിനെട്ടാമത്തെ മലയാളിയാണ് കോട്ടയം ജില്ലയിലെ കുമ്മനം വാളാവള്ളിയില്‍ കുടുംബാംഗമായ കുമ്മനം രാജശേഖരന്‍. ആര്‍എസ്‌എസ് പ്രചാരകനായിരുന്ന അദ്ദേഹത്തിന്റെ സേവനം ബിജെപിക്കു വിട്ടുനല്‍കുകയായിരുന്നു. സാധാരണ, ആര്‍എസ്‌എസ് പ്രചാരകര്‍ ബിജെപിയില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനമാണു വഹിക്കാറുള്ളത്. എന്നാല്‍, കേരളത്തിലെ അസാധാരണ സാഹചര്യത്തില്‍ കുമ്മനത്തെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന വാദം ദേശീയ നേതൃത്വം അംഗീകരിക്കുകയായിരുന്നു.ആര്‍എസ്‌എസ് പ്രവര്‍ത്തനത്തിലേക്ക് തിരിച്ചു പോകാനാണ് കുമ്മനം ആഗ്രഹിക്കുന്നതെന്നാണ് അദ്ദേഹം സൂചിപ്പിച്ത്. വീടോ കുടുംബമോ ഇല്ലാത്ത കുമ്മനത്തിന് തീര്‍ത്ഥാടന ജീവിതത്തോടാണ് താല്‍പ്പര്യം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ വച്ച്‌ സംസ്ഥാന അധ്യക്ഷനെ ഗവര്‍ണ്ണറാക്കി മാറ്റിയതില്‍ സംസ്ഥാന ആര്‍എസ്‌എസ്സിന് അതൃപ്തിയുണ്ട്. കുമ്മനത്തെ ഒഴിവാക്കിയെന്ന തോന്നലാണ് ആര്‍എസ്‌എസ്സിന്. ഇക്കാര്യം കുമ്മനവുമായി ആര്‍എസ് എസ് നേതാക്കള്‍ സംസാരിച്ചു. മിസോറാം ഗവര്‍ണ്ണറുടെ കാലാവധി നാളെ തീരും. ഈ സാഹചര്യത്തില്‍ മനസില്ലാ മനസോടെയാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്.അതേസമയം ആര്‍എസ് എസ്സിനുണ്ടായ അതൃപ്തി തീര്‍ക്കാന്‍ കുമ്മനത്തിനും ആര്‍എഎസിനം താല്‍പ്പര്യമുള്ള അധ്യക്ഷന്‍ വരുമെന്നാണ് അറിയുന്നത്. പദവി ഏറ്റെടുക്കണമെങ്കില്‍ ആര്‍എസ്‌എസ്സിന് കൂടി താല്പര്യമുള്ളയാളെ പകരക്കാരനാക്കണമെന്ന ഉപാധി ഒരുപക്ഷെ കുമ്മനം മുന്നോട് വെക്കാനും സാധ്യതയുണ്ട്. അതിനിടെ സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് കെ.സുരേന്ദ്രനായി മുരളീധരവിഭാഗവും എംടി രമേശിനായി പികെ കൃഷ്ണദാസ് പക്ഷവും കരുക്കള്‍ നീക്കുന്നുണ്ട്. പിഎസ്.ശ്രീധരന്‍പിള്ള ആര്‍എസ് എസിന്റെ ബൗദ്ധിക വിഭാഗം പ്രജ്ഞാവാഹകിന്റെ തലപ്പത്തുള്ള ജെ.നന്ദകുമാര്‍ വിജ്ഞാന്‍ഭാരതിയിലെ എ ജയകുമാര്‍ എന്നിവരെയും പരിഗണിക്കുന്നുണ്ട്.

Related News