Loading ...

Home National

ഇന്ധനവില കുതിക്കുന്നു

ഇന്ത്യ: സംസ്ഥാനത്ത് തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും ഇന്ധനവില വർദ്ധിച്ചു. പെട്രോളിന് 15 പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 82.45 രൂപയും ഡീസലിന് 75.05 രൂപയുമാണ് ഇന്നത്തെ വില. സംസ്ഥാനത്ത് ആദ്യമായാണ് ഡീസല്‍വില 75 കടക്കുന്നത്.ഡല്‍ഹിയില്‍ 78.27 രൂപയാണ് പെട്രോളിന്‍റെ വില. കൊല്‍കത്തയില്‍ 80.91രൂപയും, മുംബൈയില്‍ ‍86.08 രൂപയുമാണ്‌. ചെന്നൈയില്‍ പെട്രോളിന്‍റെ വില 81.26രൂപയാണ്. à´‡à´¨àµà´¨àµ 69.17 രൂപയാണ് ഡല്‍ഹിയില്‍ ഡീസലിന്‍റെ വില. കൊല്‍കത്തയില്‍ 71.72രൂപയും മുംബൈയില്‍ 73.64 രൂപയുമാണ്. ചെന്നൈയില്‍ ഡീസല്‍ വില 73.03 രൂപയിലുമെത്തി.

à´ˆ മാസം 15ന് ശേഷമാണ് രാജ്യത്ത് ഇന്ധനവിലയില്‍ കാര്യമായ വ്യത്യാസം കണ്ടു തുടങ്ങിയത്. കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ പെട്രോളിന് 3.84 രൂപയാണ് വര്‍ദ്ധിച്ചത്. ഡീസലിന് 3.53രൂപയും കൂടി. 

Related News