Loading ...

Home Kerala

സില്‍വര്‍ലൈന്‍: ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി ശരിവച്ചു

കൊച്ചി: സില്‍വര്‍ലൈന്‍ വേഗ റെയില്‍ പദ്ധതിക്കായി 955.13 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി ശരിവച്ചു. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമുള്ള ഉത്തരവു നിയമവിരുദ്ധമല്ലെന്നു ജസ്റ്റിസ് എന്‍.നഗരേഷ് വ്യക്തമാക്കി.സില്‍വര്‍ലൈന്‍ പദ്ധതി പ്രത്യേക റെയില്‍വേ പദ്ധതിയാണെന്നും സ്ഥലം ഏറ്റെടുക്കാന്‍ അനുമതി നല്‍കേണ്ടതു കേന്ദ്ര സര്‍ക്കാരാണെന്നും വാദിച്ചു കോട്ടയം പട്ടിത്താനം സ്വദേശി എം.വി. ചാക്കോച്ചന്‍ ഉള്‍പ്പെടെയുള്ളവരാണു ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍ പ്രത്യേക റെയില്‍വേ പദ്ധതിയായി കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ലെന്നും ഭൂമി ഏറ്റെടുക്കലിനു റെയില്‍വേ നിയമം ബാധകമല്ലെന്നുമുള്ള സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു

Related News