Loading ...

Home National

രാജ്യതാല്‍പ്പര്യത്തിന് മുന്‍ഗണന; ആര്‍സിഇപി രാജ്യങ്ങളുമായി വ്യാപാര കൂട്ടായ്മയിലേക്ക് തിരികെ പ്രവേശിക്കില്ല: പീയൂഷ് ഗോയല്‍

ന്യൂഡല്‍ഹി:രാജ്യാന്തര വാണിജ്യ രംഗത്തെ കൂട്ടായ്മകളില്‍ ആര്‍സിഇപിയിലേക്ക് തിരികെ പ്രവേശിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പീയൂഷ് ഗോയല്‍.രണ്ട് വര്‍ഷം മുന്നേ ഇത്തരം കൂട്ടായ്മയില്‍ നിന്ന് കൃത്യമായ വിയോജിപ്പ് രേഖപ്പെടുത്തിയാണ് ഇന്ത്യ പിന്മാറിയതെന്നും ആ വിഷയത്തില്‍ പുനര്‍വിചിന്തനം ചെയ്തിട്ടില്ലെന്നും കേന്ദ്രവാണിജ്യ കാര്യ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.സഖ്യത്തിലുണ്ടായിരുന്ന വിവിധ രാജ്യങ്ങള്‍ ചര്‍ച്ചകള്‍ക്ക് അപ്പുറം സ്ഥാപിത താല്‍പ്പര്യ ങ്ങളോടെ പ്രവര്‍ത്തിക്കുന്നത് കണ്ടതോടെയാണ് ഇന്ത്യ പിന്മാറിയത്. വാണിജ്യകാര്യത്തില്‍ അനാവശ്യമത്സരങ്ങള്‍ക്കോ ശത്രുതയ്‌ക്കോ സ്ഥാനമില്ല എന്നതാണ് ഇന്ത്യയുടെ നയം. അതില്‍ നിന്ന് ഒരിക്കലും വ്യതിചലിക്കില്ലെന്നും ഗോയല്‍ പറഞ്ഞു. റീജണല്‍ കോമ്ബ്രിഹന്‍സീവ് എക്കണോമിക് പാര്‍ട്ടണര്‍ഷിപ്പ് എന്ന പങ്കാളിത്തത്തില്‍ ഗുരതരമായ വീഴ്ചകളാണ് ശ്രദ്ധയില്‍പെട്ടത്. ഇതുമൂലം വിവിധ ചര്‍ച്ചകളിലൂടെ ഇന്ത്യയ്‌ക്ക് വിലപ്പെട്ട നിരവധി വര്‍ഷം നഷ്ടമായെന്നും ഗോയല്‍ ചൂണ്ടിക്കാട്ടി.റീജണല്‍ കോമ്ബ്രിഹന്‍സീവ് എക്കണോമിക് പാര്‍ട്ടണര്‍ഷിപ്പ് എന്ന ആര്‍സിഇപിയില്‍ 2012ലാണ് ഇന്ത്യ ചേര്‍ന്നത്. 2019ലാണ് ഇന്ത്യ പുറത്തുകടന്നത്. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവരാണ് സഖ്യത്തിലുള്ളത്. ഒട്ടും ഗുണനില വാരമില്ലാത്ത സാധാനങ്ങള്‍ ചില രാജ്യങ്ങള്‍ക്ക് ലോകം മുഴുവന്‍ വിതരണം ചെയ്യാന്‍ പറ്റിയ ഒരു മാര്‍ഗ്ഗം മാത്രമായി സഖ്യത്തെ ഉപയോഗിച്ചെന്നും ഗോയല്‍ ആരോപിച്ചു.

Related News