Loading ...

Home National

റിലയന്‍സ് പവര്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡയറക്ടര്‍ സ്ഥാനം രാജിവച്ച്‌ അനില്‍ അംബാനി, രാഹുല്‍ സരിനെ അഡീഷണല്‍ ഡയറക്ടറായി നിയമിച്ചു

ന്യൂഡല്‍ഹി: റിലയന്‍സ് പവര്‍ ആന്‍ഡ് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡയറക്ടര്‍ സ്ഥാനം രാജിവച്ച്‌ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി .വെള്ളിയാഴ്ചയാണ്‌ റിലയന്‍സ് പവര്‍ ആന്‍ഡ് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഡയറക്ടര്‍ സ്ഥാനം അനില്‍ അംബാനി ഒഴിഞ്ഞത്‌.“സെബിയുടെ (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ഇടക്കാല ഉത്തരവിന് അനുസൃതമായി അനില്‍ അംബാനി റിലയന്‍സ് പവറിന്റെ ബോര്‍ഡില്‍ നിന്ന് സ്ഥാനമൊഴിഞ്ഞു, റിലയന്‍സ് പവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.സെബിയുടെ ഇടക്കാല ഉത്തരവ് പാലിച്ചാണ് അനില്‍ അംബാനി തങ്ങളുടെ ബോര്‍ഡില്‍ നിന്ന് രാജിവെച്ചതെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലേക്കുള്ള പ്രത്യേക ഫയലിംഗില്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ പറഞ്ഞു.റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡിനെയും അനില്‍ അംബാനിയെയും മറ്റ് മൂന്ന് വ്യക്തികളെയും സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ കമ്ബനിയില്‍ നിന്ന് പണം തട്ടിയെടുത്തുവെന്നാരോപിച്ച്‌ ഫെബ്രുവരിയില്‍ സെബി വിലക്കിയിരുന്നു.
"സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതെങ്കിലും ഇടനിലക്കാരുമായോ, ലിസ്‌റ്റഡ് പബ്ലിക് കമ്പനിയുമായോ, പൊതുജനങ്ങളില്‍ നിന്ന് പണം സ്വരൂപിക്കാന്‍ ഉദ്ദേശിക്കുന്ന ഏതെങ്കിലും പൊതു കമ്ബനിയുടെ ആക്ടിംഗ് ഡയറക്‌ടര്‍മാരുമായോ/ പ്രൊമോട്ടര്‍മാരുമായോ ബന്ധം പുലര്‍ത്തുന്നതില്‍ നിന്നും അംബാനിയെയും മറ്റ് മൂന്ന് പേരെയും റെഗുലേറ്റര്‍ തടഞ്ഞിട്ടുണ്ട്‌.
പൊതുയോഗത്തിലെ അംഗങ്ങളുടെ അംഗീകാരത്തിന് വിധേയമായി വെള്ളിയാഴ്ച ആര്‍‌പവര്‍, ആര്‍‌ഇന്‍‌ഫ്ര എന്നിവയുടെ ബോര്‍ഡുകളില്‍ അഞ്ച് വര്‍ഷത്തേക്ക് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ എന്ന നിലയില്‍ രാഹുല്‍ സരിനെ അഡീഷണല്‍ ഡയറക്ടറായി നിയമിച്ചതായി രണ്ട് റിലയന്‍സ് ഗ്രൂപ്പ് കമ്ബനികളും അറിയിച്ചു.

Related News