Loading ...

Home National

അംഗപരിമിതര്‍ക്ക് സുരക്ഷസേനയുടെ ഭാഗമാകാം: സുപ്രിംകോടതി

അംഗപരിമിതര്‍ക്ക് സുരക്ഷസേനയുടെ ഭാഗമാകാമെന്ന് സുപ്രിംകോടതി. സിവില്‍ സര്‍വീസ് പാസായ അംഗപരിമിതര്‍ക്ക് ഐപിഎസിന് അപേക്ഷിക്കാമെന്നും കോടതി വ്യക്തമാക്കി.നാഷണല്‍ പ്ലാറ്റ്‌ഫോം ഫോര്‍ à´¦ റൈസ് ഓഫ് ഡിസേബേള്‍ഡ് എന്ന സംഘടനയാണ് ഹർജി  സമര്‍പ്പിച്ചത്. സായുധ തസ്തികകളില്‍ നിന്നു മാത്രമല്ല à´­à´°à´£ തസ്തികകളില്‍ നിന്നും ഭിന്നശേഷിക്കാരെ ഒഴിവാക്കി എന്നും ഇത്തരത്തില്‍ പൂര്‍ണമായി ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹരജിയില്‍ ആരോപിക്കുന്നു.ഇതിന്റെ ഭാഗമായി കേസ് പരിശോധിച്ച കോടതി സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ച ഭിന്ന ശേഷിക്കാര്‍ക്ക് ഇന്ത്യന്‍ റെയില്‍വേ പൊലീസ്, ഡല്‍ഹി പൊലീസ് സുക്ഷ സേന എന്നിവയുടെ ഭാഗമാകാം എന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന് യോഗ്യരായവര്‍ ഏപ്രില്‍ ഒന്നിന് നേരിട്ടോ കൊറിയര്‍ വഴിയോ ഡല്‍ഹിയിലെ യു.പി.എസ്.സി ഓഫീസില്‍ അപേക്ഷ സമര്‍പിക്കണമെന്നും അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന തിരിച്ചറിയല്‍ നടപടികളില്‍ à´ˆ ഉത്തരവ് ഒരു തരത്തിലും ബാധിക്കരുതെന്നും ബെഞ്ച് വ്യക്തമാക്കി.

Related News