Loading ...

Home National

37.15% കുട്ടികള്‍ക്കും സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം മൂലം ഏകാഗ്രത കുറഞ്ഞതായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി:  കോവിഡ് മഹാമാരിക്ക് ശേഷം കുട്ടികള്‍ക്കിടയില്‍ ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയും വ്യാപകമായ ഉപയോഗം അവരെ സാരമായി ബാധിച്ചതായി കേന്ദ്ര സർക്കാർ പറയുന്നു.37.15% കുട്ടികള്‍ക്കും ഇവയുടെ ഉപയോഗം മൂലം ഏകാഗ്രത കുറഞ്ഞതായി ഒരു പഠനത്തെ ഉദ്ധരിച്ച്‌ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ലോക്‌സഭയെ അറിയിച്ചു.കുട്ടികളിലെ ഇന്റര്‍നെറ്റ് ആസക്തിയെക്കുറിച്ച്‌ വകുപ്പിന് പ്രത്യേക വിവരങ്ങളൊന്നും ഇല്ലെങ്കിലും കുട്ടികളില്‍ ഇന്റര്‍നെറ്റ് ലഭ്യതയുള്ള മൊബൈല്‍ ഫോണുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നതിന്റെ ഫലങ്ങളെ കുറിച്ച്‌ (ശാരീരികവും പെരുമാറ്റവും മാനസികപരവും) ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഡാറ്റകള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.പഠനമനുസരിച്ച്‌, 23.80% കുട്ടികളും ഉറങ്ങാന്‍ കിടക്കുമ്പോള്‍ സ്‌മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നു, ഇത് പ്രായത്തിനനുസരിച്ച്‌ വര്‍ധിക്കുന്നു, 37.15% കുട്ടികള്‍ക്കും പതിവായോ കൂടുതലായോ സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് മൂലം ഏകാഗ്രത നഷ്ടപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 59.2% കുട്ടികള്‍ അവരുടെ സ്മാര്‍ട്ട് ഫോണുകളില്‍ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലികേഷനുകള്‍ ഉപയോഗിക്കുന്നുവെന്നും എന്നാല്‍ 10.1% കുട്ടികള്‍ മാത്രമാണ് ഓണ്‍ലൈന്‍ പഠനത്തിനും വിദ്യാഭ്യാസത്തിനും ഉപയോഗിക്കുന്നതെന്നും പഠനം വെളിപ്പെടുത്തുന്നു.10 വയസുള്ള കുട്ടികളില്‍ 37.8% പേര്‍ക്ക് ഫേസ്ബുക് അകൗണ്ടും അതേ പ്രായത്തിലുള്ള 24.3% പേര്‍ക്ക് ഇന്‍സ്റ്റാഗ്രാം അകൗണ്ടും ഉണ്ട്. രാജ്യത്തുടനീളമുള്ള 60 സ്‌കൂളുകളിലായി 3,491 കുട്ടികളും 1534 രക്ഷിതാക്കളും 786 അധ്യാപകരും ഉള്‍പെടുന്ന 5,811 പേരില്‍ നിന്നാണ് പഠനത്തിനായി പ്രതികരണങ്ങള്‍ ശേഖരിച്ചത്.

Related News