Loading ...

Home National

അന്തരീക്ഷ മലിനീകരണത്തില്‍ സര്‍വം സമ്പൂര്‍ണം; ലോകത്തെ 100 നഗരങ്ങളില്‍ 63ഉം ഇന്ത്യയില്‍

 à´¡àµ½à´¹à´¿ :രാജ്യത്തെ അന്തരീക്ഷ മലിനീകരണത്തിന്റെ ഭീതിതമായ സ്ഥിതി വ്യക്തമാക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ അന്തരീക്ഷ മലിനീകരണം കൂടുതല്‍ രൂക്ഷമായതായി ലോക അന്തരീക്ഷ നിലവാര റിപ്പോര്‍ട്ട്.ലോകത്തെ ഏറ്റവും മലിനമായ 100 നഗരങ്ങളില്‍ 63ഉം ഇന്ത്യയിലുള്ളവയാണെന്നതാണ് റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.അന്തരീക്ഷ മലിനീകരണത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡ് ടെക് കമ്പനിയായ ഐ.ക്യു എയര്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റിപ്പോര്‍ട്ട് പ്രകാരം ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്‌.à´’)യുടെ അന്തരീക്ഷ നിലവാര മാനദണ്ഡങ്ങള്‍ ഇന്ത്യയിലെ ഒറ്റ നഗരവും പാലിച്ചിട്ടില്ല. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഡല്‍ഹിയാണ് ലോകത്തെ ഏറ്റവും മലിനമായ തലസ്ഥാനനഗരം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 15 ശതമാനമാണ് ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണത്തില്‍ വര്‍ധനയുണ്ടായത്.പകുതിയിലേറെയും ഹരിയാനയിലും യു.പിയിലും ലോകത്തെ ഏറ്റവും മലിനമായ 15 നഗരങ്ങളില്‍ പത്തും ഇന്ത്യയിലാണുള്ളത്. ആദ്യത്തെ 100ല്‍ 63ഉം ഇന്ത്യന്‍ നഗരങ്ങള്‍ തന്നെ! ഉത്തരേന്ത്യന്‍ നഗരങ്ങളിലാണ് സ്ഥിതിഗതികള്‍ അതീവ ഗുരുതരമായുള്ളത്. ആദ്യ 15ല്‍ എല്ലാം ഏഷ്യന്‍ നഗരങ്ങളാണെന്ന കൗതുകവുമുണ്ട്.രാജസ്ഥാനിലെ ഭീവഡിയാണ് ലോകത്തെ ഏറ്റവും മലിനമായ നഗരം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദാണ് തൊട്ടുപിന്നിലുള്ളത്. ഡല്‍ഹി നാലാം സ്ഥാനത്തുമുണ്ട്. തമിഴ്‌നാട്ടിലെ അരിയല്ലൂരാണ് രാജ്യത്തെ ഏറ്റവും അന്തരീക്ഷ മാലിന്യം കുറഞ്ഞ നഗരം. ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയിലെ ഹോട്ടന്‍(മൂന്ന്), യു.പിയിലെ ജോന്‍പൂര്‍(അഞ്ച്), പാകിസ്താനിലെ ഫൈസലാബാദ്(ആറ്), യു.പിയിലെ നോയ്ഡ(ഏഴ്), പാകിസ്താനിലെ ബഹാവല്‍പൂര്‍(എട്ട്), പാകിസ്താനിലെ പെഷവാര്‍(ഒന്‍പത്), യു.പിയിലെ ഭാഗ്‌പേട്ട്(പത്ത്), ഹരിയാനയിലെ ഹിസാര്‍(11), ഹരിയാനയിലെ തന്നെ ഫരീദാബാദ്(12), യു.പിയിലെ ഗ്രേറ്റര്‍ നോയ്ഡ(13), ഹരിയാനയിലെ റോത്തക്(14), പാകിസ്താനിലെ ലാഹോര്‍(15) എന്നിവയാണ് ആദ്യ 15ലെ മറ്റ് നഗരങ്ങള്‍. ആദ്യ നൂറില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ നഗരങ്ങളില്‍ പകുതിയിലേറെയും ഹരിയാനയില്‍നിന്നും യു.പിയില്‍നിന്നുമുള്ളവയാണ്.

Related News