Loading ...

Home National

തുടര്‍ച്ചയായ രണ്ടാം ദിനവും രാജ്യത്ത് ഇന്ധനവില കൂട്ടി; വിലവര്‍ധന ഇരുസഭകളിലും ഉന്നയിക്കാന്‍ പ്രതിപക്ഷം

രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും ഇന്ധനവില വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്.ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 108.14 രൂപയും ഡീസലിന് 95.16 രൂപയുമായി. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 106 രൂപ 24 പൈസയും ഡീസലിന് 93 രൂപ 43 പൈസയുമായിട്ടുണ്ട്.അതേസമയം ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചതോടെ പാര്‍ലമെന്‍റ് പ്രതിഷേധത്തിന്‍റെ വേദിയായി മാറും. ഇരു സഭകളിലും പ്രതിപക്ഷം പ്രതിഷേധിക്കും. ഇന്ധനവില വര്‍ധനവിനെതിരെ ഇന്നലെ ഇടത് എം.പിമാര്‍ രാജ്യസഭ സ്തംഭിപ്പിച്ചിരുന്നു. സി.പി.എം -ടി.എം.സി പാര്‍ട്ടികളാണ് ഇന്ധനവിലക്കയറ്റത്തിന്‍റെ പേരില്‍ അടിയന്തര പ്രമേയേ അനുമതി നോട്ടീസ് നല്‍കിയത്. ഇന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കാനാണ് എം.പിമാരുടെ തീരുമാനം.

Related News