Loading ...

Home National

പശ്ചിമ ബംഗാളിലെ ബിര്‍ഭൂമില്‍ ബോംബാക്രമണത്തില്‍ ടിഎംസി നേതാവ് കൊല്ലപ്പെട്ടു

കൊല്‍കത്ത: ബിര്‍ഭൂമില്‍ ഉണ്ടായ ബോംബാക്രമണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) പഞ്ചായത്ത് പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു.അജ്ഞാതരായ അക്രമികളുടെ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ ഭാദു പ്രധാന്‍ എന്നയാളാണ് മരിച്ചത്. തിങ്കളാഴ്ച ബിര്‍ഭൂമിലെ രാംപൂര്‍ഹാടില്‍ എന്ന സ്ഥലത്ത് വച്ചാണ് സംഭവം.പൊലീസ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്‌, പ്രധാന്‍ സംസ്ഥാന പാത 50 ന് സമീപമായിരുന്നു സംഭവം. അക്രമികള്‍ അദ്ദേഹത്തിന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഉടന്‍ തന്നെ രാംപൂര്‍ഹട് മെഡികല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.പശ്ചിമ ബംഗാളില്‍ രണ്ട് കൗണ്‍സിലര്‍മാര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ സംഭവവും നടന്നിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം നോര്‍ത് 24 പര്‍ഗാനാസിലെ പാനിഹാടിയില്‍ ഒരു ടിഎംസി കൗണ്‍സിലറും പുരുലിയയിലെ ജാലദയില്‍ ഒരു കോണ്‍ഗ്രസ് നേതാവും വെടിയേറ്റ് മരിച്ചിരുന്നു.

Related News