Loading ...

Home National

കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള പൊതു പരീക്ഷ ജൂലൈയില്‍

ഡൽഹി:കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള പൊതുപരീക്ഷ ജൂലൈ ആദ്യ വാരം നടത്തും. യുജിസി ചെയര്‍മാന്‍ എം.ജഗദീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി ഏപ്രില്‍ ആദ്യ വാരം അപേക്ഷ ക്ഷണിച്ചു തുടങ്ങും.45 കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ കോഴ്‌സുകളിലേക്കാണ് പൊതു പ്രവേശന പരീക്ഷ. മുഴുവന്‍ കേന്ദ്ര സര്‍വകലാശാലകളിലെയും ബിരുദ കോഴ്‌സുകള്‍ക്ക് പൊതുപ്രവേശന പരീക്ഷ ഏര്‍പ്പെടുത്തുമെന്ന് യുജിസി ചെയര്‍മാന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.പ്രവേശന പരീക്ഷ പൊതു പ്ലാറ്റ്‌ഫോം ഒരുക്കും. മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍ പരീക്ഷ എഴുതാം. വിവിധ സര്‍വകാലശാലകളുടെ പ്രവേശന പരീക്ഷകള്‍ ഇതോടെ ഒഴിവാക്കും.വിവിധ സര്‍വകാലശാലകളിലേക്കായി ഒരു പൊതുപരീക്ഷ നടത്തുന്നത് മാതാപിതാക്കളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുമെന്നാണ് വിശദീകരണം.

Related News