Loading ...

Home National

കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ പിന്തുണയ്‌ക്കുന്നു: നിയമങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് സുപ്രീം കോടതി സമിതി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങളെ രാജ്യത്തെ കര്‍ഷകരില്‍ ഭൂരിഭാഗം പേരും പിന്തുണയ്‌ക്കുന്നുവെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി.വിവിധ സംസ്ഥാനങ്ങളിലെ മൂന്ന് കോടിയിലേറെ കർഷകർ കാർഷിക പരിഷ്‌കരണ ബില്ലിനെ പിന്തുണയ്‌ക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇടനിലക്കാരുടേയും പ്രതിപക്ഷത്തിന്റെ ആസൂത്രിതമായ പ്രക്ഷോഭങ്ങളുടേയും പ്രതിഷേധങ്ങളുടേയും പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ നിയമം പിൻവലിക്കുകയായിരുന്നു.കേന്ദ്രസർക്കാർ പിൻവലിച്ച നിയമങ്ങൾ പുനഃസ്ഥാപിക്കണമെന്നും സംസ്ഥാനങ്ങൾ കാർഷിക പരിഷ്‌കാര നിയമങ്ങൾ നടപ്പാക്കണമെന്നും സമിതി നിർദ്ദേശിച്ചിട്ടുണ്ട്. കാർഷിക മേഖലയിലെ തർക്ക പരിഹാരത്തിനായി സിവിൽ കോടതിയോ ആർബിട്രേഷൻ സംവിധാനങ്ങളോ കർഷകർക്ക് അടിയന്തിരമായി ഏർപ്പെടുത്തണം. കാർഷിക പരിക്ഷകരണ നിയമങ്ങളെ പിന്തുണച്ച നിരവധി കർഷകരോട് അനീതി കാട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു.


Related News