Loading ...

Home National

ഡല്‍ഹി-ദോഹ വിമാനം കറാച്ചിയില്‍ അടിയന്തരമായി ഇറക്കി

ഖത്തര്‍ എയര്‍വേസിന്‍റെ ഡല്‍ഹി-ദോഹ വിമാനം പാകിസ്താനിലെ കറാച്ചിയില്‍ അടിയന്തരമായി ഇറക്കി. സാങ്കേതിക തകരാര്‍ ആണ് കാരണമെന്ന് റിപ്പോര്‍ട്ട് ചെയ്തു.QR579 എന്ന വിമാനത്തില്‍ 100 യാത്രക്കാരാണുള്ളത്. ലഗേജ് സൂക്ഷിച്ച സ്ഥലത്ത് പുക ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു അടിയന്തര ലാന്‍ഡിങ്. പകരം വിമാനം ഒരുക്കുമെന്ന് ഖത്തര്‍ എയര്‍വേസ് അറിയിച്ചു."എന്താണ് സംഭവിച്ചതെന്ന് അന്വേഷണം തുടങ്ങി. യാത്രക്കാരെ ദോഹയിലേക്ക് കൊണ്ടുപോകാന്‍ മറ്റൊരു ഫ്ലൈറ്റ് ഏര്‍പ്പാടാക്കും. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു"- ഖത്തര്‍ എയര്‍വേയ്‌സിനെ ഉദ്ധരിച്ച്‌ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
യാത്രക്കാര്‍ക്ക് യാതൊരു വിവരവും കൈമാറുന്നില്ലെന്നും ഭക്ഷണമോ വെള്ളമോ നല്‍കുന്നില്ലെന്നും വിമാനത്തിലുണ്ടായിരുന്ന കാര്‍ഡിയോളജിസ്റ്റ് ഡോ സമീര്‍ ഗുപ്ത ട്വീറ്റ് ചെയ്തു. ദയവായി സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. പലര്‍ക്കും ദോഹയില്‍ നിന്ന് കണക്‌റ്റിംഗ് ഫ്‌ളൈറ്റുകള്‍ ഉണ്ടെന്നും കറാച്ചിയില്‍ നിന്ന് എപ്പോള്‍ തിരിക്കുമെന്നതിനെ കുറിച്ച്‌ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും മറ്റൊരു യാത്രക്കാരന്‍ രമേഷ് റാലിയ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ 3:50ന് ഡല്‍ഹിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം പുലര്‍ച്ചെ 5:30നാണ് കറാച്ചിയില്‍ ഇറക്കിയത്.

Related News