Loading ...

Home Business

അനില്‍ അംബാനിക്ക്​ നല്ലകാലം; റിലയന്‍സ്​ ഒാഹരി വിലയില്‍ വര്‍ധന

മുംബൈ: കടക്കെണിയലായ റിലയന്‍സ്​ കമ്മ്യൂണിക്കേഷന്‍സി​​െന്‍റ ഒാഹരി വിലയില്‍വര്‍ധന. ബോംബൈ ​ഒാഹരി സൂചികയിലും നാഷണല്‍ ​ഒാഹരി സൂചികയിലും റിലയന്‍സി​​െന്‍റ ​ഒാഹരികള്‍ നേട്ടത്തിലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. ബോ​ംബൈ സുചികയില്‍ 56.87 ശതമാനം നേട്ടത്തോടെ 16.55 രൂപക്ക്​ റിലയന്‍സി​​െന്‍റ ഒാഹരികള്‍ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചികയില്‍ 65.71 ശതമാനം നേട്ടത്തോടെ 17.40 ​രൂപക്ക്​ റിലയന്‍സ്​ ഒാഹരികള്‍ വ്യാപാരം അവസാനിപ്പിച്ചു.

സ്വീഡിഷ്​ കമ്ബനിയായ എറിക്​സണുമായി നില നിന്നിരുന്ന തര്‍ക്കങ്ങള്‍ റിലയന്‍സ്​ പരിഹരിച്ചുവെന്ന വാര്‍ത്തകളാണ്​ കമ്ബനിയുടെ ഒാഹരികള്‍ക്ക്​ വിപണിയില്‍ കരുത്തായത്​. ഇക്കാര്യത്തില്‍ ഒൗദ്യോഗിക സ്ഥിരീകരണം ആയിട്ടില്ലെങ്കിലും വിശ്വസിനീയ കേന്ദ്രങ്ങളില്‍ നിന്നുള്ള വാര്‍ത്ത വിപണിയെ സ്വാധീനിക്കുകയായിരുന്നു.

നേരത്തെ മുകേഷ്​ അംബാനിയുടെ ഉടമസ്ഥയിലുള്ള ജി​േ​യാക്ക്​ റിലയന്‍സ്​ കമ്യൂണിക്കേഷ​​െന്‍റ ബിസിനസ്​ വില്‍ക്കുന്നത്​ നാഷണല്‍ കമ്ബനി നിയമ ​ അതോറിറ്റി തടഞ്ഞിരുന്നു. എറിക്​സണ്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്​ കമ്ബനി നിയമ അതോറിറ്റിയുടെ നടപടി. എറിക്​സണുമായുള്ള പ്രശ്​നത്തിന്​ പരിഹാരം ആകുന്നതോടെ ജിയോയുമായുള്ള ഇടപാടുമായി റിലയന്‍സ്​ കമ്യൂണിക്കേഷന്​ മുന്നോട്ട്​ പോവാം.

Related News