Loading ...

Home National

വിമാന ഇന്ധനവില ഒരു ലക്ഷത്തിന് മുകളില്‍; സര്‍വകാല റെക്കോര്‍ഡ്

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് വിമാന ഇന്ധനത്തിന്റെ വില വര്‍ധിപ്പിച്ചു.ഒറ്റയടിക്ക് 18 ശതമാനം വര്‍ധിപ്പിച്ചതോടെ വില സര്‍വകാല റെക്കോര്‍ഡിലെത്തി.ഈ വര്‍ഷം ഇത് ആറാം തവണയാണ് വിമാന ഇന്ധനത്തിന്റെ വില വര്‍ധിപ്പിക്കുന്നത്. ഇതോടെ ഒരു കിലോലിറ്റര്‍ വിമാന ഇന്ധനത്തിന്റെ വില ഒരു ലക്ഷം കടന്നു. ഇതാദ്യമായാണ് ഇത്രയും ഉയര്‍ന്നനിലവാരത്തില്‍ വില എത്തിയത്.18.3 ശതമാനം വര്‍ധിപ്പിച്ചതോടെ ഒരു കിലോലിറ്റര്‍ വിമാന ഇന്ധനത്തില്‍ 17,135 രൂപയാണ് കൂടിയത്. രാജ്യതലസ്ഥാനത്ത് 1,10,666 രൂപയാണ് ഒരു കിലോലിറ്റര്‍ വിമാന ഇന്ധനത്തിന്റെ വില. മാസത്തിന്റെ തുടക്കത്തിലും പകുതിയിലുമാണ് വിമാന ഇന്ധനത്തിന്റെ വില നിര്‍ണയിക്കുന്നത്. രാജ്യാന്തര വിപണിയിലെ എണ്ണവിലയെ അടിസ്ഥാനമാക്കിയാണ് വിലനിര്‍ണയം.യുക്രൈനിലെ റഷ്യന്‍ സൈനിക നടപടിയെ തുടര്‍ന്ന് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 140 ഡോളര്‍ വരെ വര്‍ധിച്ചിരുന്നു. നിലവില്‍ നൂറിനോട് അടുപ്പിച്ചാണ് വില.

Related News