Loading ...

Home National

NCRB ഡാറ്റ ഉപയോഗിച്ച്‌ 5 വര്‍ഷത്തില്‍ രാജ്യത്ത് കുറ്റകൃത്യങ്ങളുടെ 20% കുറയ്ക്കാന്‍ കഴിയും; ആഭ്യന്തര മന്ത്രി അമിത് ഷാ

ഡൽഹി:എല്ലാ സംസ്ഥാനങ്ങളും കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള തന്ത്രം രൂപീകരിക്കാന്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (NCRB) സമാഹരിച്ച ഡാറ്റ ഉപയോഗപ്പെടുത്തക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു.എന്‍സിആര്‍ബിയുടെ ഡാറ്റ ശരിയായ സമയത്ത്, ശരിയായ ആളുകള്‍ക്ക് ലഭ്യമാക്കുകയും ശരിയായ ഫോര്‍മാറ്റില്‍ സൂക്ഷിക്കുകയും അതിന്റെ ശരിയായ വിശകലനത്തിനും മാനേജ്‌മെന്റിനുമായി ഒരു സംവിധാനം രൂപപ്പെടുത്തുകയും ചെയ്താല്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക് 20 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.''എന്‍സിആര്‍ബി ഡാറ്റ എല്ലാ സംസ്ഥാനങ്ങളും കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള തന്ത്രം രൂപീകരിക്കാന്‍ ഉപയോഗപ്പെടുത്തണം'', എന്‍സിആര്‍ബിയുടെ 37-ാം സ്ഥാപക ദിനാചരണ ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ ഷാ വ്യക്തമാക്കി. എന്‍സിആര്‍ബി ഡാറ്റയുടെ വിശകലനം എല്ലാ സംസ്ഥാനങ്ങളിലും ഡിജിപി ആസ്ഥാനത്തും ജില്ലാ എസ്പി ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളിലും നടത്തണം. ഈ ഡാറ്റയുടെ ലഭ്യത ഐപിഎസ് ഓഫീസര്‍മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തരുത്. എന്‍സിആര്‍ബി ഡാറ്റ പോലീസ് സ്റ്റേഷന്‍ തലത്തില്‍ എത്തിയാലല്ലാതെ അത് പ്രയോജനപ്പെടാന്‍ പോകുന്നില്ലെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.''ഡാറ്റ മാത്രം ഉണ്ടായിട്ട് കാര്യമില്ല. ഡാറ്റയെക്കുറിച്ചുള്ള അവബോധം, ഡാറ്റയുടെ വിശകലനം, അതിന്റെ വിനിയോഗം എന്നിവ ഉണ്ടാകണം. എന്‍സിആര്‍ബി ഡയറക്ടര്‍ എല്ലാ സംസ്ഥാനങ്ങളിലെയും ഡിജിപിമാരുമായി യോഗങ്ങള്‍ ചേരുകയും ഡാറ്റ വിശകലനം ചെയ്യുകയും അവ പ്രയോജനപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുകയും വേണം. എങ്കില്‍ മാത്രമേ ഡാറ്റ 100 ശതമാനവും പ്രയോജനപ്പെടുകയുള്ളൂ,'' ഷാ പറഞ്ഞു.

Related News