Loading ...

Home National

ക്രൂഡ് ഓയില്‍ വില:ആഭ്യന്തര വിമാനയാത്രയ്ക്ക് ചിലവേറും

ക്രൂഡ് ഓയിലിന്റെ വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകള്‍ ഉയരുകയും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍  പുനരാരംഭിക്കുന്ന പശ്ചാത്തലത്തില്‍ വിദേശത്തേക്കുള്ള ടിക്കറ്റ് നിരക്ക് കുറയുകയും ചെയ്‌തേക്കും. ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികളുടെ കണക്കുകള്‍ പ്രകാരം, ആഭ്യന്തര മേഖലയിലെ à´šà´¿à´² റൂട്ടുകളിലെ ടിക്കറ്റ് നിരക്ക് കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 15-30 ശതമാനം വര്‍ധിച്ചിട്ടുണ്ട്.
ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനിടയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനയാണ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ വിമാനക്കമ്പനികളെ നിര്‍ബന്ധിതരാക്കിയത്. മാര്‍ച്ച്‌ 1 മുതല്‍, ഡല്‍ഹിയിലെ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില കിലോലിറ്ററിന് 95,350.66 രൂപയാണ്. 2021 മാര്‍ച്ച്‌ 1 ലെ കണക്കനുസരിച്ച്‌ കിലോലിറ്ററിന് 59,400.91 രൂപയായിരുന്നു. മാര്‍ച്ച്‌ 8ന് ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 129.47 ഡോളറായി ഉയര്‍ന്നതാണ് ഇതിന് കാരണം. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 10 ന് ബാരലിന് 68.18 ഡോളറായിരുന്നു വില.

Related News