Loading ...

Home National

യശ്വന്ത് സിന്‍ഹ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശവുമായി

ന്യൂഡല്‍ഹി: കര്‍ണാടകത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപവത്കരിച്ചത് ഭരണഘടനാ വിരുദ്ധമായ നീക്കത്തിലൂടെയാണെന്ന് ബി.ജെ.പി മുന്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. കര്‍ണാടകത്തിലെ രാഷ്ട്രീയ നാടകങ്ങള്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലാണെന്ന് ആരോപിച്ച അദ്ദേഹം കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചു. രാഷ്ട്രപതിഭവന് പുറത്ത് പ്രതിഷേധം രേഖപ്പെടുത്തിയ അദ്ദേഹം ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുവേണ്ടി അണിനിരക്കാന്‍ ജനങ്ങളോട് ആഹ്വാനംചെയ്തു. ബി.ജെ.പി നടത്തിയ ഭരണഘടനാ വിരുദ്ധ നീക്കത്തിനെതിരെയാണ് പ്രതിഷേധിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ എട്ട് എം.എല്‍.എമാരുടെ കുറവുണ്ട്. ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ മറ്റേതെങ്കിലും പാര്‍ട്ടിയോ എം.എല്‍.എമാരോ ഇതുവരെ രംഗത്തെത്തിയിട്ടില്ല. അതിനിടെ, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് സമാനമായ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ലീഗിനാണ് ഗവര്‍ണര്‍ സാഹചര്യം ഒരുക്കിയിട്ടുള്ളതെന്ന് യശ്വന്ത് സിന്‍ഹ കുറ്റപ്പെടുത്തി.

എം.എല്‍.എമാരെ വിലയ്ക്കുവാങ്ങാന്‍ കഴിയുന്ന സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്. പിന്‍തുണ നല്‍കാന്‍ തയ്യാറുള്ളവര്‍ക്ക് വന്‍ പ്രതിഫലം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി മോദി പാര്‍ലമെന്റില്‍ പ്രസംഗിച്ചിരുന്നു. എന്നാല്‍ രാജ്യത്ത് ഇന്ന് എന്താണ് നടക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. കര്‍ണാടകത്തില്‍ മാത്രമല്ല, മുമ്ബ് ഗോവയിലും ബിഹാറിലും മണിപ്പൂരിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.

നീതി നടപ്പാക്കുന്നതില്‍ ഗവര്‍ണര്‍ പരാജയപ്പെട്ടതുകൊണ്ടാണ് കര്‍ണാടകത്തിലെ വിഷയം സുപ്രീം കോടതിയിലെത്തിയത്. ഗവര്‍ണര്‍മാര്‍ പാര്‍ട്ടികളുടെ പടയാളികളായി പ്രവര്‍ത്തിച്ചാല്‍ രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കപ്പെടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related News