Loading ...

Home National

വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നിരക്ക് എട്ടു മടങ്ങ് വര്‍ധിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി:കാലാവധി അവസാനിച്ച വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കാനുള്ള നിരക്ക് വര്‍ധിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. എട്ട് മടങ്ങ് വരെ വര്‍ധനവാണ് കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്നത്.കേന്ദ്ര ഉപരിതല മന്ത്രാലയമാണ് ഉത്തരവ് പുറത്തിറക്കിയത്. ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷമാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരിക. 15 വര്‍ഷം പൂര്‍ത്തിയാക്കിയ പെട്രോള്‍ വാഹനങ്ങളും 10 വര്‍ഷം പൂര്‍ത്തിയാക്കിയ ഡീസല്‍ വാഹനങ്ങളും നിലവിലുള്ള റീ രജിസ്ട്രേഷന്‍ നിരക്കിന്റെ എട്ടു മടങ്ങോളം തുക നല്‍കേണ്ടി വരും.
600 രൂപയാണ് നിലവില്‍ 15 വര്‍ഷം പഴക്കമുള്ള കാറുകള്‍ക്ക് റീ രജിസ്ട്രേഷന്‍ നിരക്ക് ഇത് 5000 ആക്കി ഉയര്‍ത്തും. ഇരു ചക്ര വാഹനങ്ങള്‍ക്ക് 300 രൂപ ഉണ്ടായിരുന്ന നിരയ്ക്ക് 1000 ആക്കി വര്‍ധിപ്പിച്ചു. ഇറക്കുമതി ചെയ്ത കാറുകള്‍ക്ക് 15000 നിന്ന് 40,000 ആയാണ് രജിസ്ട്രേഷന്‍ ചാര്‍ജ് വര്‍ധന. റീ രജിസ്ട്രേഷന്‍ വൈകുന്ന ഓരോ സ്വകാര്യ വാഹനങ്ങള്‍ക്കും പ്രതിമാസം 300 വീതവും കൊമേഷ്യല്‍ വാഹനങ്ങള്‍ക്ക് പ്രതിമാസം 500 രൂപ വീതവും പിഴ ചുമത്താനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഏകദേശം ഒന്നരക്കോടിയോളം വാഹനങ്ങളാണ് ഈ കാലയളവില്‍ പൊളിക്കാന്‍ ഉള്ളതായി കേന്ദ്രവും സര്‍ക്കാരിന്റെ കണക്കുകളില്‍ ഉള്ളത്. ഇതിനായി രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഫിറ്റ്‌നസ് പരിശോധനാ നിരക്കിലും മാറ്റം ഉണ്ട്. ടാക്‌സി വാഹനങ്ങള്‍ക്ക് ആയിരത്തില്‍ നിന്ന് ഏഴായിരമാക്കിയും ബസ് ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ക്ക് 1500ല്‍ നിന്ന് 12000 ആക്കിയും നിരക്ക് വര്‍ധിപ്പിച്ചു.

Related News