Loading ...

Home National

കബഡി താരം സന്ദീപ് നങ്കല്‍ വെടിയേറ്റു മരിച്ചു

ജലന്ധര്‍: കബഡി താരം സന്ദീപ് നങ്കല്‍ വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ജലന്ധറില്‍ ഒരു കബഡി മത്സരം പുരോഗമിക്കുന്നതിനിടെയാണ് സന്ദീപിന് വെടിയെറ്റത്.തലയിലും നെഞ്ചിലുമായി താരത്തിന്‌ ഇരുപതോളം തവണയാണ് വെടിയേറ്റത്.തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. അതേസമയം താരത്തിന് നേരെ വെടിയുതിര്‍ത്തത് ആരാണെന്ന് വ്യക്തമല്ല. അക്രമി സംഘത്തില്‍ 12 പേര്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.ജലന്ധറിലെ മല്ല്യാന്‍ ഗ്രാമത്തില്‍ വെച്ചാണ് സംഭവം ഉണ്ടായത്. പഞ്ചാബിന് പുറത്ത് കാനഡ, അമേരിക്ക, യുകെ എന്നിവിടങ്ങളില്‍ മത്സരിച്ചിട്ടുണ്ട്. മികച്ച സാങ്കേതിക തികവും കായിക ക്ഷമതയുമുള്ള താരമായിരുന്നു സന്ദീപ്. ഒരു കബഡി ഫെഡറേഷന്‍ നടത്തുകയായിരുന്നു താരം.

Related News